കൊടിയത്തൂർ: പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ തൈ വിതരണത്തിന് തുടക്കമായി. മുഴുവൻ വീടുകളിലും തൈകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 14,000 തൈകളാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ സ്കൂൾ വിദ്യാർഥികൾ മുഖേന 4000 തൈകളാണ് വിതരണം ചെയ്തത്. സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെന്റ് നൽകിയ വിത്തുകൾ പഞ്ചായത്ത് ഓഫിസ് പരിസരത്ത് നട്ടുപിടിപ്പിച്ചാണ് വിതരണത്തിനായി ഒരുക്കിയത്. രണ്ടാം ഘട്ടത്തിൽ ഔഷധ ഫലവൃക്ഷ തൈകൾ കൃഷിവകുപ്പ്, റസിഡൻസ് അസോസിയേഷനുകൾ, ക്ലബുകൾ എന്നിവ മുഖേന വീടുകളിലെത്തിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു. പ്രദേശത്തെ കർഷകരായ രാമൻ പരപ്പിൽ, നളിനാക്ഷൻ, ഉണ്ണിപ്പെരവൻ എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.