കുന്ദമംഗലം മണ്ഡലത്തിൽ 15 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ

കുന്ദമംഗലം: നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ 15 ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാൻ അനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എല്‍.എ. 14 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകളും വലിയ വാഹനങ്ങള്‍ക്കുള്ള ഒരു ഹൈസ്പീഡ് ചാര്‍ജിങ് സ്റ്റേഷനുമാണ് മണ്ഡലത്തില്‍ അനുവദിച്ച് ഉത്തരവായത്. സംസ്ഥാനത്തൊട്ടാകെ 56 കേന്ദ്രങ്ങളിലാണ് ഹൈസ്പീ‍ഡ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാൻ അനുമതി നല്‍കിയത്. ഇവയില്‍ ഒന്നാണ് കുന്ദമംഗലം മണ്ഡലത്തിലെ കുറ്റിക്കാട്ടൂര്‍ സബ് സ്റ്റേഷനടുത്ത് വെള്ളിപറമ്പില്‍ സ്ഥാപിക്കുന്നത്. കുന്ദമംഗലം സിന്ധു തിയറ്റര്‍ പരിസരം, കാരന്തൂര്‍ ബുള്ളറ്റ് ഷോപ്പ് പരിസരം, കട്ടാങ്ങല്‍ ബസ് സ്റ്റാൻഡ്, പെരുവയല്‍ മാണിയമ്പലം പള്ളി പരിസരം, വെള്ളിപറമ്പ് സർവിസ് സ്റ്റേഷന്‍, പെരുവയല്‍ അങ്ങാടി, മാവൂര്‍ ടൗണ്‍, മാവൂര്‍ പെട്രോള്‍ പമ്പ് പരിസരം, പെരുമണ്ണ വള്ളിക്കുന്ന്, പന്തീരാങ്കാവ്, മാത്തറ, ഈസ്റ്റ് പാലാഴി, തിരുത്തിമ്മല്‍താഴം, ഇരിങ്ങല്ലൂര്‍ എന്നിവിടങ്ങളിൽ പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.