ഏകദിന സംരംഭകത്വ ശിൽപശാല 27ന്

ബാലുശ്ശേരി: വ്യവസായ-വാണിജ്യ വകുപ്പിന്റെയും ബാലുശ്ശേരി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകത്വ ശിൽപശാല നടത്തുന്നു. 27ന് രാവിലെ 10ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സംരംഭകത്വ ശിൽപശാലയിൽ സംരംഭകത്വത്തിന്റെ പ്രാധാന്യം, സ്വയംതൊഴില്‍ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, വിവിധതരം സര്‍ക്കാര്‍ പദ്ധതികള്‍, ആനുകൂല്യങ്ങള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ എന്നീ വിഷയങ്ങളില്‍ സമഗ്രമായ ക്ലാസുണ്ടാകും. പഞ്ചായത്തില്‍ പുതുതായി സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാനാഗ്രഹമുള്ളവര്‍ക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കാന്‍ താൽപര്യമുള്ളവര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ന്നുവരുന്ന ലോണ്‍/സബ്‌സിഡി/ലൈസന്‍സ് മേളകളിലും പങ്കെടുക്കാന്‍ അവസരം ലഭിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ പേര്, ഫോണ്‍ നമ്പര്‍, വാര്‍ഡ് നമ്പര്‍ എന്നിവ 9539664475 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 70346 10933, 9539664475.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.