അ​ൽ​ഹി​ന്ദ് ഹ​ജ്ജ് പ​ഠ​ന ക്ലാ​സ് 30ന്

​കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​യി​ലെ ന​മ്പ​ർ വ​ൺ ഹ​ജ്ജ്-​ഉം​റ ഹാ​ൻ​ഡ്​​ലി​ങ് ഏ​ജ​ന്റാ​യ അ​ൽ​ഹി​ന്ദ് ടൂ​ർ​സ് ​ആ​ൻ​ഡ് ട്രാ​വ​ൽ​സ്​ സം​ഘ​ടി​പ്പി​ക്കു​ന്ന ഹാ​ജി​മാ​ർ​ക്കു​ള്ള പ​ഠ​ന ക്ലാ​സ് മേ​യ് 30ന് രാ​വി​ലെ 9.30 മു​ത​ൽ നാലുവ​രെ കോ​ഴി​ക്കോ​ട് സ​രോ​വ​രം പാ​ർ​ക്കി​നു സ​മീ​പ​മു​ള്ള 'ഗ്ലോ​ബ​ൽ ഇ​സ്‍ലാ​മി​ക് സെ​ന്റ​റി​ൽ​ ന​ട​ക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെയ്യും. സം​സ്​​ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ഫ. ആ​ലി​ക്കു​ട്ടി മു​സ്‍ലി​യാ​ർ, ടി.​പി. അ​ബ്ദു​ല്ല​ക്കോ​യ മ​ദ​നി, പി.​കെ. ജ​മാ​ൽ, എം.​സി. മാ​യി​ൻ ഹാ​ജി തു​ട​ങ്ങിയവർ പ​ങ്കെ​ടു​ക്കും. പ​ഠ​ന ക്ലാ​സു​ക​ൾ​ക്ക് അ​ബ്ദു​​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ നേ​തൃ​ത്വം ന​ൽ​കും. സർക്കാർ വ​ഴി​യും സ്വകാര്യ ഏജൻസികൾ വ​ഴി​യും ഈ ​വ​ർ​ഷം ഹ​ജ്ജി​നു പോ​കു​ന്ന എ​ല്ലാ ഹാ​ജി​മാ​ർ​ക്കും ഹ​ജ്ജ് ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് അ​ൽ​ഹി​ന്ദ് മാ​​നേ​ജ്മെന്റ് അ​റി​യി​ച്ചു. സ്​​ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോൺ: 9446066999, 9496005902.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.