വെള്ളിമാട്കുന്ന്: ഭാര്യാസഹോദരെൻറ പ്രണയ വിവാഹത്തിനു പിന്തുണ നൽകിയതിന് യുവാവിനെ വധിക്കാൻ ശ്രമിച്ചതായി പരാതി. പൂളക്കടവ്-വാപ്പോളിത്താഴം റോഡിൽ കയ്യാലത്തൊടി റിനീഷിനു നേരെയാണ് ശനിയാഴ്ച രാത്രി പത്തരയോടെ വധശ്രമമുണ്ടായത്. തലക്കും കൈക്കും ഗുരുതര പരിക്കേറ്റ റിനീഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കോവൂരിലെ ടെക്സ്റ്റൈൽ സ്ഥാപനം അടച്ച് സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങവെ വീടിന് മുൻവശത്തുവെച്ചായിരുന്നു ആക്രമണം. വീടിനടുത്തെത്തവെ റിനീഷ് അല്ലേ എന്നു ചോദിച്ച് പരിചയഭാവം നടിച്ച് രണ്ടുപേർ സമീപിക്കുകയും ഹെൽമറ്റ് അഴിച്ചപ്പോൾ മൂർച്ചയുള്ള ആയുധം ഉറപ്പിച്ച ഇരുമ്പുദണ്ഡുകൊണ്ട് തലക്കടിക്കുകയുമായിരുന്നു. ആക്രമണം ചെറുക്കാൻ ശ്രമിച്ചപ്പോൾ കൈകൾക്കും പരിക്കേറ്റു. തലക്ക് 23 തുന്നലുണ്ട്.
കരച്ചിൽ കേട്ട് വീട്ടിലുണ്ടായിരുന്ന സഹോദരീഭർത്താവ് ജയപ്രകാശ് ഓടി വരുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. പാലോറമലയിലുള്ള ആളോട് കളിച്ചാൽ ഇങ്ങനെയാകുമെന്നു പറഞ്ഞായിരുന്നു ആക്രമണമെന്ന് റിനീഷ് പറഞ്ഞു. ക്വട്ടേഷൻ നൽകിയതെന്ന് അക്രമിസംഘം പറഞ്ഞ ആളുടെ മകളുമായി റിനീഷിെൻറ ഭാര്യാസഹോദരൻ സ്വരൂപ് പ്രണയത്തിലായിരുന്നു. ഇവർ വിവാഹിതരായി വിദേശത്ത് താമസിച്ചുവരുകയാണ്.
ഇവരുടെ വിവാഹത്തിന് പിന്തുണ നൽകിയെന്നാരോപിച്ചാണ് വധശ്രമമെന്ന് റിനീഷ് പറയുന്നു. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ചന്ദ്രമോഹൻ ആശുപത്രിയിലെത്തി മൊഴിയെടുത്തു. കേസ് അന്വേഷിക്കുകയാണെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ഇദ്ദേഹം പറഞ്ഞു. സി.പി.ഐയുടെ സജീവ പ്രവർത്തകനും റെഡ് യങ്സ് വെള്ളിമാട്കുന്നിെൻറ ഭാരവാഹിയുമായ റിനീഷിനുനേരെയുണ്ടായ വധശ്രമത്തിൽ സി.പി.ഐ ചേവായൂർ ലോക്കൽ കമ്മിറ്റിയും നോർത്ത് മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.