‘ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ’​ത്തി​ന്റെ ഭാ​​ഗ​മാ​യി കോ​ട്ട​ക്ക​ൽ കു​ഞ്ഞാ​ലി​മ​ര​ക്കാ​ർ സ്മാ​ര​ക​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ന്റെ സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ കോ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കുഞ്ഞാലിമരക്കാർ മ്യൂസിയത്തിന് 13.5 ലക്ഷത്തിന്റെ ഭരണാനുമതി -മന്ത്രി

പയ്യോളി: ഇരിങ്ങൽ കോട്ടക്കലിലെ കുഞ്ഞാലിമരക്കാർ സ്മാരകത്തോടനുബന്ധിച്ചുള്ള പുരാവസ്തു മ്യൂസിയത്തിനായി 13.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച 'കുഞ്ഞാലിമരക്കാർമാരുടെ

ജീവത്യാഗം' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇന്ത്യയിലെ കോളനിവത്കരണത്തിന്റെ ആരംഭ ഘട്ടത്തിൽതന്നെ ധീരമായ ചെറുത്തുനിൽപുകൾക്ക് നേതൃത്വം നൽകിയ പാരമ്പര്യം കുഞ്ഞാലിമരക്കാർമാർക്ക് മാത്രമാണ് അവകാശപ്പെടാനാവുകയെന്നും മന്ത്രി പറഞ്ഞു. ഭരണാനുമതി ലഭിച്ച സാഹചര്യത്തിൽ

ടെൻഡർ നടപടി പൂർത്തീകരിച്ച് പ്രവൃത്തി ഉടൻ ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പയ്യോളി നഗരസഭ മ്യൂസിയം നിർമാണത്തിനായി 22 ലക്ഷം രൂപ വാർഷിക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതോടെ 35.5 രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് മ്യൂസിയത്തിനായി ചെലവഴിക്കുക. ്മാരകത്തിന് തൊട്ടുസമീപത്ത് നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്താണ് മ്യൂസിയം നിർമിക്കുക. തുടർന്ന്

മരക്കാരുടെ സ്മാരകസ്തൂപത്തിൽ ഏഴിമല നാവിക അക്കാദമി പുഷ്പചക്രമർപ്പിച്ചു. ലെഫ്റ്റനന്‍റ് ക്യാപ്റ്റൻ കൃഷ്ണദാസ് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് സ്വാഗതവും റിസർച് അസിസ്റ്റന്റ് കെ.പി. സധു നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി പാട്ടുപുര തോടന്നൂർ നാടൻപാട്ട് തെളിഞ്ഞൂരിയാട്ടവും അരങ്ങേറി.

സെമിനാറിന്റെ

ഉദ്ഘാടനം നേരത്തെ ചരിത്രപണ്ഡിതൻ ഡോ. എം.ആർ. രാഘവ വാര്യർ നിർവഹിച്ചു. പുരാവസ്തുവകുപ്പ് ഡയറക്ടർ ഇ. ദിനേശൻ അധ്യക്ഷത വഹിച്ചു.

കാലിക്കറ്റ് സർവകലാശാല മുൻ ഡീൻ ഡോ. പി.പി. അബ്ദുൽ റസാഖ് 'മലബാറിന്റെ അധിനിവേശ വിരുദ്ധ പാരമ്പര്യവും പ്രതിരോധസാഹിത്യവും' എന്ന വിഷയത്തിലും ഇന്ത്യൻ കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ ജനറൽ ഡോ. പ്രഭാകരൻ പലേരി 'ഇന്ത്യൻ നാവിക പാരമ്പര്യവും കുഞ്ഞാലിമരക്കാർമാരും' വിഷയത്തിലും പ്രമുഖ ചരിത്രകാരി ഡോ. കെ.എം. ജയശ്രീ

'വാമൊഴികളിലെ കുഞ്ഞാലിമരക്കാർമാർ' വിഷയത്തിലും പ്രബന്ധങ്ങളും അവതരിപ്പിച്ചു. പുരാവസ്തുവകുപ്പ് റിസർച് അസിസ്റ്റന്റ് കെ.പി. സധു സ്വാഗതവും ഫീൽഡ് അസിസ്റ്റന്റ് കെ. കൃഷ്ണരാജ് നന്ദിയും പറഞ്ഞു.

Tags:    
News Summary - 13.5 lakhs administrative sanction for Kunhalimarakkar Museum -Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.