കൊയിലാണ്ടി: കിണറ്റിൽ വീണ സ്ത്രീയെ സാഹസികമായി വിദ്യാർഥി രക്ഷപ്പെടുത്തി. വീടിനുസമീപത്തെ ബന്ധുവീട്ടിൽ ഇരിക്കുമ്പോഴാണ് കുന്നപ്പാണ്ടി താഴെ കുനി ഹരികൃഷ്ണൻ (19) വീടിനു പുറത്ത് ബഹളം കേട്ടത്. സ്ത്രീ കിണറ്റിൽ വീണതാണെന്ന് അറിഞ്ഞതോടെ കിണറ്റിലേക്ക് ചാടി സ്ത്രീയെ രക്ഷപ്പെടുത്തുകയായിരുന്നു.
കുന്നപ്പനാരി മിർഷാദ് ഉൾപ്പടെയുള്ളവരുടെ സഹായത്തോടെ പുറത്തെത്തിച്ചു. ബോധം നഷ്ടപ്പെട്ട സ്ത്രീയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർ സുഖം പ്രാപിച്ചുവരുന്നു. നിറയെ വെള്ളമുള്ള ആഴമുള്ള കിണറാണിത്. കുറുവങ്ങാട് ഐ.ടി.ഐയിൽ ഇലക്ട്രോണിക് മെക്കാനിക് വിദ്യാർഥിയാണ് പത്തൊമ്പതുകാരനായ ഹരികൃഷ്ണൻ. ഹരിദാസെൻറയും റീനയുടെയും മകനാണ്. ഹരികൃഷ്ണനെ നാട്ടുകാർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.