പ്രവാസി സംഘം മേരിക്കുന്നിന്റെ പ്രവർത്തകർ ടാങ്കർ ലോറിയിൽ കുടിവെള്ളം വിതരണം ചെയ്യു

പ്രവാസിസംഘം മേരിക്കുന്ന് കുടിവെള്ള വിതരണം ചെയ്തു

വെള്ളിമാട്കുന്ന്: നഗരത്തിൽ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയ സാഹചര്യത്തിൽ പ്രവാസി സംഘം മേരിക്കുന്ന്( പി.എസ്.എം) രണ്ടുദിവസങ്ങളിലായി ടാങ്കർ ലോറിയിൽ കോഴിക്കോട് കോർപ്പറേഷനിലെ 11,15 വാർഡുകളിലെ 150 ഓളം കുടുംബങ്ങൾക്ക് സൗജന്യമായി കുടിവെള്ളം എത്തിച്ചു. 11ാം വാർഡിൽ കൗൺസിലർ ഫെനിഷ കെ സന്തോഷും, 15ാം വാർഡിൽ കൗൺസിലർ ടി കെ ചന്ദ്രനും നേതൃത്വം നൽകി.

പ്രവാസി സംഘം മേരിക്കുന്ന് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, ജനറൽ സെക്രട്ടറി ഗണേഷ് ഉള്ളൂർ ,ട്രഷറർ സജി കെ മാത്യു അംഗങ്ങളായ ഫൈസൽ, സി.പ്രതീഷ് കുമാർ ,അബ്ദുൽ അസീസ് ,ഷഫീഖ് എന്നിവരാണ് കുടിവെള്ളം വിതരണം ചെയ്തത്.

Tags:    
News Summary - Drinking water was distributed by the non-resident group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.