കടലുണ്ടി: മണ്ണൂർ ജങ്ഷനിലെ മൊബൈൽ കടയിൽ മോഷണം. ടൗണിലെ ക്യൂ ജി ഡിജിറ്റൽ വേൾഡ് സ്ഥാപനത്തിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. അര ലക്ഷത്തിലേറെ രൂപയുടെ ഫോണുകൾ, പവർ ബാങ്ക് മുതലായ സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. വില കൂടിയ ഫോണുകളും മറ്റും വേറെ സ്ഥലത്തായിരുന്നതിനാൽ നഷ്ടമായില്ല.
പിൻവശത്തെ ഷട്ടർ തകർത്ത് ഹെൽമറ്റ് ധാരികളായ രണ്ടംഗ സംഘമാണ് മോഷണം നടത്തിയതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി. ഉള്ളിൽ കയറിയ ശേഷം കടയിലെ രണ്ട് കാമറകളും തകർക്കുകയും ചെയ്തു.
ഫറോക്ക് പൊലീസിൽ പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവ് ശേഖരിച്ചു. നല്ല മഴയുണ്ടായിരുന്നതിനാൽ നായ്ക്ക് മണം പിടിക്കാനായില്ല. പൊട്ടിയ ചില്ലുകളിൽ രക്തക്കറ കാണപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിക്കാൻ ഫോറൻസിക് അധികൃതർ എത്തുമെന്ന് ഉടമ പറഞ്ഞു.
കഴിഞ്ഞ ദിവസം കടലുണ്ടി ടൗണിലെ കോയാസ് സൂപ്പർ മാർക്കറ്റിലും സമാന രീതിയിൽ മോഷണം നടന്നിരുന്നു. അതിനിടെ ഞായറാഴ്ച രാത്രി ചേളാരിയിലെ പെട്രോൾ പമ്പിൽ ഏഴു ലക്ഷം രൂപയോളം മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. അവിടത്തെ ദൃശ്യങ്ങളിലുള്ളവർതന്നെയാകാം കടലുണ്ടിയിലെ മോഷണത്തിന് പിന്നിലെന്നും അനുമാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.