കോഴിക്കോട്: വലിയങ്ങാടിയിൽ പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടക്ക് പുലർച്ചെ തീപടർന്നത് പരിഭ്രാന്തിയുണ്ടാക്കി. ആരാധന ട്രേഡിങ് കമ്പനിയിലാണ് പുലർച്ചെ നാലോടെ തീപിടിച്ചത്. ബീച്ച് ഫയർ സ്റ്റേഷനിൽനിന്ന് മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. തൊട്ടടുത്ത് നിരവധി കടകളുള്ള ഭാഗമാണിത്. പുലർച്ചെ ഇതുവഴി സൈക്കിളിൽ ചായക്കച്ചവടം നടത്തുന്നയാൾ പുകയുയരുന്നത് കാണുകയായിരുന്നു.
കട ഭൂരിപക്ഷവും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. അസി. സ്റ്റേഷൻ ഓഫിസർ കലാനാഥൻ, ടി.വി. പൗലോസ്, സീനിയർ സ്റ്റേഷൻ ഓഫിസർ ടി.വി. രൺജി ദേവൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. മാഹി സ്വദേശി എം.കെ. ഷിജീറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.