ആയഞ്ചേരി: വില്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ മുഴുസമയ ഒ.പി ചികിത്സ നിലച്ചിട്ട് ഒരുമാസം. മെഡിക്കൽ ഓഫിസർ ഉൾപ്പെടെ മൂന്നു ഡോക്ടർമാരിൽ ഒരാൾ പ്രസവാവധിയിലാണ്. കോവിഡ് കാലത്ത് അധികമായി നിയമിച്ചിരുന്ന കോവിഡ് ബ്രിഗേഡിലുള്ള ഡോക്ടർമാരെ പിൻവലിച്ചതോടെ വൈകീട്ട് അഞ്ചു വരെയുണ്ടായിരുന്ന ഒ.പി നിലച്ചിട്ട് ഒരുമാസം കഴിഞ്ഞു. വില്യാപ്പള്ളി പഞ്ചായത്തിലെയും പരിസരങ്ങളിലെയും ദിനേനയെത്തുന്ന നൂറുകണക്കിന് രോഗികൾക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചക്കുശേഷം ഒ.പി ലഭ്യമാകാത്തതിനാൽ ചികിത്സക്കുവേണ്ടി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന ദുരവസ്ഥയിലാണ്.
ആശുപത്രിയിലെത്തുന്ന രോഗികളുടെ ചികിത്സ, പ്രതിരോധ കുത്തിവെപ്പ് എന്നിവ നിർവഹിക്കാൻ നിലവിലുള്ള രണ്ടു ഡോക്ടർമാരാണ് മൂന്നു പേരുടെ ജോലി ചെയ്യേണ്ടിവരുന്നത്. അവധിയിലുള്ള ഡോക്ടർക്ക് പകരം ആളെ നിയമിക്കാൻ ജില്ല മെഡിക്കൽ ഓഫിസർക്ക് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും പരിഹാരമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.