ബേപ്പൂർ: നടുവട്ടം മാരുതി ബസ് സ്റ്റോപ്പിന് സമീപം എടത്തിൽപറമ്പിൽ ബീരാൻ കോയയുടെ മകൾ ഷഹർബാനുവിനെ (38) കാണാതായതായി ബേപ്പൂർ പൊലീസിൽ പരാതി. യുവതിക്ക് മനോവൈകല്യമുണ്ട്.
വീട്ടിൽനിന്ന് ഈ മാസം 12ന് രാവിലെ ഏഴുമണിക്ക് കടയിലേക്ക് പോവുകയാണെന്നു പറഞ്ഞ് ഇറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. പള്ളികൾക്ക് സമീപം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ബന്ധുക്കൾ അറിയിക്കുന്നത്. വിവരം ലഭിക്കുന്നവർ ബേപ്പൂർ പൊലീസ് സ്റ്റേഷനിൽ (0495 2414002, 9497980724) അറിയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.