ബേപ്പൂർ: ട്രോളിങ് നിരോധനത്തിെൻറ 52 ദിവസങ്ങളും പ്രതികൂല കാലാവസ്ഥയുടെ 17 ദിനങ്ങളും പിന്നിട്ട് കടലിലേക്കു പോയ ബോട്ടുകൾ മത്സ്യങ്ങളുമായി തിരിച്ചുവന്നതോടെ ഹാർബറും പരിസരവും സജീവമായി. ഏറെ അനിശ്ചിതത്വങ്ങൾെക്കാടുവിൽ ഞായറാഴ്ച അർധരാത്രിയോടെ, ബേപ്പൂർ ഹാർബറിൽനിന്ന് 80 ഓളം ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. ഇരുപതിൽപരം ബോട്ടുകളാണ് ബുധനാഴ്ച പുലർച്ചയോടെ മത്സ്യങ്ങളുമായി ബേപ്പൂർ ഹാർബറിൽ തിരിച്ചെത്തിയത്.
യന്ത്രത്തകരാറുകൾ കാരണം ആറു ബോട്ടുകൾ തിങ്കളാഴ്ചതന്നെ ഹാർബറിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇവർക്കും അത്യാവശ്യം കോള് ലഭിച്ചിട്ടുണ്ട്. പേസ്റ്റ് നിർമാണത്തിനുപയോഗിക്കുന്ന ചുവപ്പ് കിളിമീൻ (പുതിയാപ്പിള കോര), മഞ്ഞക്കിളിമീൻ (പടയപ്പ) എന്നിവയാണ് ടൺകണക്കിന് ലഭിച്ചത്.
കൂടാതെ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന നീരാളി (ഒക്ടോപസ്), കണവ എന്നിവയും ലഭിച്ചിട്ടുണ്ട്. അറുനൂറോളം ബോട്ടുകളാണ് ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് കടലിൽ മത്സ്യബന്ധനം നടത്തുന്നത്. ഇതിൽപെട്ട 175 ബോട്ടുകളാണ് മത്സ്യബന്ധനത്തിന് കടലിൽ പോകാൻ ഫിഷറീസ് അനുമതിക്കായി രജിസ്റ്റർ ചെയ്തത്. രാവിലെ മുതൽ വൈകീട്ട് അഞ്ചു മണി വരെ മാത്രമേ ഹാർബറിൽ മത്സ്യം ഇറക്കാൻ അനുവാദമുള്ളൂ.
ഒാരോ ദിവസവും 30 ബോട്ടുകളിലെ മത്സ്യം ഇറക്കാനാണ് അധികൃതർ അനുമതി നൽകിയത്. ബോട്ടുകൾ നിറയെ മത്സ്യങ്ങളുമായി ഹാർബറിലെത്തുന്നതോടെ തീരദേശത്തിെൻറ സാമ്പത്തികപ്രയാസങ്ങൾക്ക് അറുതിവരുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.