ബേപ്പൂർ: ബേപ്പൂർ പുലിമുട്ട് കടൽത്തീര വിനോദസഞ്ചാര മേഖലയിൽ പാമ്പുശല്യമുള്ളതായി നവമാധ്യമങ്ങളിൽ വ്യാജ പ്രചാരണം പോസ്റ്റ് ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബേപ്പൂർ പൊലീസിൽ പരാതി. ബേപ്പൂരിലെ പൊതുപ്രവർത്തകനായ മാറാട് സ്വദേശി ചെട്ടിയാംകണ്ടി സക്കീർ ഹുസൈനാണ് പരാതി നൽകിയത്.
ജനങ്ങളെ ഭീതിപ്പെടുത്തുന്ന വിധത്തിൽ പുലിമുട്ട് കടൽത്തീരത്ത് കടലിലേക്ക് നീട്ടിയിട്ട നടപ്പാതയുടെ ഇരിപ്പിട സ്ഥലങ്ങളുടെ സമീപത്ത് പാമ്പിൻകൂട്ടങ്ങൾ ഇഴഞ്ഞുനടക്കുന്ന വിഡിയോയാണ് നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇത് അയൽജില്ലകളിൽ നിന്നടക്കമുള്ള വിനോദസഞ്ചാരികൾക്ക് ഭീതി ജനിപ്പിക്കുന്നതാണ്.
തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോ ബേപ്പൂരിലെ ടൂറിസം മേഖലയെ തകർക്കുന്നതിനുള്ള ഗൂഢലക്ഷ്യമുള്ളതായും സംശയിക്കുന്നതായി പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.