ബേപ്പൂർ: കോവിഡ് നിയന്ത്രണങ്ങളിൽ കുടുങ്ങി സംസ്ഥാനത്തെ മത്സ്യമേഖല വൻ പ്രതിസന്ധിയിൽ. ക്ലസ്റ്റർ, ക്രിട്ടിക്കൽ ക െണ്ടയ്ൻമെൻറ് സോണുകളിൽ പെട്ട സംസ്ഥാനത്തെ മിക്ക ഹാർബറുകളും, പൂർണതോതിൽ അടച്ചതിനാൽ, സീസൺ കനത്ത പരാജയത്തിലാകുമെന്നാണ് സൂചന. ലോക്ഡൗണും ട്രോളിങ് നിരോധനവും ചേർന്ന് വന്നപ്പോൾ, കോടികളുടെ മുതൽമുടക്കുള്ള യന്ത്രവത്കൃത ബോട്ടുകൾ അഞ്ചുമാസത്തോളം കെട്ടിയിടേണ്ടിവന്നു. ഇതേ തുടർന്ന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉടമകൾക്കുണ്ടായത്. കോവിഡിെൻറ കടുത്ത നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചാൽ നഷ്ടം തിരിച്ചുപിടിക്കാമെന്നുള്ള പ്രതീക്ഷയും ഇപ്പോൾ അസ്ഥാനത്തായി.
മത്സ്യബന്ധനം കൃത്യമായി നടക്കാത്തതിനാൽ സംസ്കരണ-സംഭരണ ശാലകൾ ഭൂരിഭാഗവും പ്രവർത്തിക്കുന്നില്ല. മേഖലയിലെ വ്യവസായികൾക്ക് ശതകോടികളുടെ നഷ്ടമാണ് കോവിഡ് കാരണം സംഭവിച്ചത്. പ്രതിവർഷം 6,000 കോടിയുടെ വിദേശനാണ്യം സംസ്ഥാനത്ത് നേടിത്തരുന്ന മത്സ്യ സംസ്കരണ കയറ്റുമതിമേഖലയും, ആഭ്യന്തരവിപണിയും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. അതേസമയം, ഇതരസംസ്ഥാനങ്ങളിൽ കോവിഡ് മഹാമാരിയിലും മത്സ്യബന്ധനം ഒരു തടസ്സവുമില്ലാതെ നടക്കുന്നു. സമുദ്രോൽപന്ന സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കുന്നുണ്ട്.
കോവിഡിെൻറ സമൂഹവ്യാപനം മത്സ്യമേഖലയിലൂടെ ആരംഭിച്ചതാണ് വലിയ ആഘാതമായത്. സംസ്ഥാനത്തെ ഹാർബറുകളിൽനിന്നും വിപണന കേന്ദ്രങ്ങളിൽനിന്നും സമ്പർക്കസാധ്യതകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, മീൻപിടിത്തക്കാരായ ഇതര സംസ്ഥാനക്കാർക്ക് കടുത്ത നിയന്ത്രണം കൊണ്ടുവന്നതും മേഖലയെ പിറകോട്ടടിച്ചു. മത്സ്യ-അനുബന്ധ മേഖലകളിലെ തൊഴിലില്ലായ്മ, ആയിരക്കണക്കിനാളുകളെ കഷ്ടത്തിലാക്കിയതോടെ, പല തീരദേശ ഗ്രാമങ്ങളും ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണ്.
ക്രിസ്മസ് വിപണി മുന്നിൽകണ്ട് യു.എസും യൂറോപ്യൻ രാജ്യങ്ങളും സമുദ്രോൽപന്നങ്ങൾക്ക് വലിയ ഓർഡർ നൽകുന്ന സമയത്താണ് മേഖല വൻപ്രതിസന്ധിയിലായത്.
ഫിഷറീസ് വകുപ്പിെൻറയും ആരോഗ്യ പ്രവർത്തകരുടെയും കോവിഡ് നിർദേശങ്ങൾ പാലിച്ചുകൊണ്ടുള്ള മീൻപിടിത്തത്തിനും വിപണനത്തിനും ഉത്തരവുണ്ടാകണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.