കോഴിക്കോട്: ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റികൾ രണ്ടായി വിഭജിച്ച് പുതിയ മണ്ഡലം കമ്മിറ്റികൾ നിലവിൽവന്നതായി ജില്ല പ്രസിഡൻറ് അഡ്വ. വി.കെ. സജീവൻ വാർത്തസമ്മളനത്തില്‍ അറിയിച്ചു. ഇതോടെ ജില്ലയിൽ 26 മണ്ഡലം കമ്മിറ്റികളായി.
ഇവയുടെ പ്രസിഡൻറുമാരെയും നിയോഗിച്ചു. രണ്ടു മണ്ഡലം കമ്മിറ്റികളുടെ പ്രസിഡൻറുമാർ വനിതകളാണ്. എല്ലാമാസവും 25 മുതല്‍ 30ാം തീയതിവരെ നേതാക്കളെല്ലാം ഏതെങ്കിലും ഒരു ബൂത്ത് യോഗത്തില്‍ പങ്കെടുക്കും.
കമ്മിറ്റികളിലും പരിപാടികളിലും നേതാക്കളുടെ ഹാജര്‍നില പരിശോധിക്കാനും സംവിധാനമുണ്ടാകുമെന്നും കോർപറേഷനിൽ ബി.ജെ.പി പാർലമെൻററി പാർട്ടി നേതാവായി നവ്യ ഹരിദാസിനെ തിരഞ്ഞെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.