കോഴിക്കോട്: ആലപ്പുഴയിൽ നിർത്തിയിട്ട ബോട്ട് കടൽക്ഷോഭത്തിൽ തകർന്ന് കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് അടിഞ്ഞു. ആലപ്പുഴ സ്വദേശി കെ. സുനിലിേൻറതാണ് ബോട്ട്.
സെപ്റ്റംബർ ആറിന് മത്സ്യബന്ധനശേഷം ആലപ്പുഴയിൽ തിരിച്ചെത്തിയ ബോട്ട് കായലിൽ കയറ്റാനായി നിർത്തിയതായിരുന്നു. പെട്ടെന്ന് കടലിെൻറ സ്വഭാവം മാറുകയും ബോട്ട് ബന്ധനം വിട്ട് കടലിൽ അലയുകയുമായിരുന്നു.
ബോട്ടിലുണ്ടായിരുന്ന ഏഴു മത്സ്യത്തൊഴിലാളികളെ മറ്റു ബോട്ടുകാർ രക്ഷിച്ചു. പക്ഷേ, ബോട്ടിനെ കരക്കടിപ്പിക്കാൻ ആയില്ലെന്ന് ഉടമ അറിയിച്ചു.
ദിവസങ്ങളോളം കടലിലൂടെ അലഞ്ഞ ബോട്ട് തൃശൂരും പൊന്നാനിയും വെച്ച് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും കരയിലെത്തിക്കാൻ സാധിച്ചില്ല. ഒടുവിൽ വെള്ളയിൽ കടപ്പുറത്ത് അടിയുകയായിരുന്നു.
കരക്കടിഞ്ഞത് ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന വലിയ ബോട്ടാണ്. 20 ലക്ഷം രൂപയോളം വില വരുന്ന ബോട്ടാണെന്നും നാലു ലക്ഷത്തോളം വില വരുന്ന മൂന്നു വലകളും മൂന്ന് എൻജിനുകളും ബോട്ടിലുണ്ടായിരുന്നുവെന്നും ഉടമ അറിയിച്ചു.
സുനിലിെൻറ ഉടമസ്ഥതയിലുള്ള മറ്റൊരു ബോട്ടും തകർന്നിട്ടുണ്ട്. അതേ ദിവസം കടലിൽപോയ 18 ബോട്ടുകൾ തകർന്നിരുന്നെന്ന് ഉടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.