എലത്തൂർ: കടലിൽ കളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാതായി. രണ്ടു വിദ്യാർഥികളെ മത്സ്യത്തൊഴിലാളി രക്ഷപ്പെടുത്തി. എലത്തൂർ സി.എം.സി ബോയ്സ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി വലിയാറമ്പത്ത് യമുനയുടെ മകൻ ശ്രീദേവിനെയാണ് (14) കാണാതായത്. ബുധനാഴ്ച വൈകീട്ട് ആറു മണിയോടെ വീടിനടുത്ത ചെട്ടികുളം സാഗര ഗ്രൗണ്ട് ബീച്ചിൽ അയൽവാസികളും സുഹൃത്തുക്കളുമായ മിനോൺ ഹരിനന്ദ് എന്നിവർക്കൊപ്പം കടലിൽ കളിക്കുകയായിരുന്നു. ശക്തമായ അടിയൊഴുക്കുള്ള ഭാഗമായതിനാൽ മൂന്നുപേരും കടലിൽ വീഴുകയായിരുന്നു.
കുട്ടികളുടെ കരച്ചിൽ കേട്ട് സമീപത്തെ വീട്ടിലുണ്ടായിരുന്ന പഴയ കാല മത്സ്യത്തൊഴിലാളി 85കാരനായ ചെറുകാട്ടിൽ വേലായുധൻ ഓടിയെത്തി കടലിൽനിന്ന് മിനോണിനെയും ഹരിനന്ദിനെയും രക്ഷപ്പെടുത്തുകയായിരുന്നു. ശ്രീദേവിനെ കാണാതായി. പൊലീസും ഫയർഫോഴ്സും കോസ്റ്റൽ പൊലീസുമെത്തി ശ്രീദേവിനുവേണ്ടി തിരച്ചിൽ നടത്തിയെങ്കിലും രാത്രി 11വരെ കണ്ടെത്താനായില്ല. മത്സ്യത്തൊഴിലാളികൾ അർധരാത്രിയിലും തിരച്ചിൽ നടത്തുകയാണ്. വ്യാഴാഴ്ച രാവിലെ കോസ്റ്റൽ പൊലീസ് തിരച്ചിൽ പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.