കോഴിക്കോട്: മോൻസൺ മാവുങ്കലിനെതിരായ കേസിെൻറ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് കെ. മുരളീധരൻ എം.പി. വിശദമായി അന്വേഷിക്കാൻ െക.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. മോൻസന് പാസ്പോർട്ടുണ്ടോ ഇല്ലയോ എന്ന് വിശദമായി അന്വേഷിക്കണം. മോൻസൺ പറയുന്നത് കേട്ടിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥരെന്നും മുരളീധരൻ പറഞ്ഞു.
പ്രളയ ദുരിതാശ്വാസ വിതരണത്തിലെ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കുക, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ.
ഡി.സി.സി പ്രസിഡൻറ് കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷതവഹിച്ചു. മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു മുഖ്യപ്രഭാഷണം നടത്തി. അഡ്വ.കെ. ജയന്ത്, പി. ഉഷാദേവി ടീച്ചര്‍, കെ.പി. ബാബു, ഗൗരി പുതിയോത്ത്, ശോഭിത തുടങ്ങിയവര്‍ സംസാരിച്ചു. ഡി.സി.സി സെക്രട്ടറിമാരായ പി.എം. അബ്ദുറഹ്മാന് സ്വാഗതവും ചോലക്കല്‍ രാജേന്ദ്രന് നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.