കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടിയിൽ നിപ നിയന്ത്രണം ലംഘിച്ച് ക്ലാസ് നടത്തി. കേന്ദ്രസർക്കാർ സ്ഥാപനം ആയതിനാൽ സംസ്ഥാനം പ്രഖ്യാപിച്ച അവധി ബാധകമല്ലെന്നാണ് എൻ.ഐ.ടി അധികൃതർ പറയുന്ന വാദം. ഇക്കാര്യം ജില്ല കലക്ടറുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
നിപ നിയന്ത്രണം ലംഘിച്ച് ക്ലാസുകൾ നടത്തുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. ക്ലാസുകൾ നടത്തിയതിൽ ജില്ലാ മെഡിക്കൽ ഓഫിസർക്കും ആരോഗ്യവകുപ്പ് അധികൃതർക്കും വിദ്യാർഥികൾ പരാതിയും നൽകിയിട്ടുണ്ട്. എന്നാൽ കണ്ടെയ്ൻമെൻറ് സോൺ അല്ലെന്നും കേന്ദ്ര സർക്കാർ സ്ഥാപനം ആയതിനാൽ സംസ്ഥാനം പ്രഖ്യാപിച്ച അവധി ബാധകമല്ല എന്നുമാണ് എൻ.ഐ.ടി അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.