കോഴിക്കോട്: നഗരത്തിൽ വിവിധ കെട്ടിടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിന് അനധികൃതമായി പണം ഈടാക്കുന്നതിനെതിരെ നഗരസഭ നോട്ടീസ് നൽകിയെങ്കിലും ഫീസീടാക്കൽ പൂർണമായി തടയാനായില്ല. ഈ സാഹചര്യത്തിൽ നടപടി കൂടുതൽ ശക്തമാക്കാൻ കോർപറേഷൻ ശ്രമം തുടങ്ങി.
കോർപറേഷൻ റവന്യൂ ഇൻസ്പെക്ടർ എത്തുേമ്പാൾ പണപ്പിരിവ് നിർത്താമെന്ന് പറയുകയും പിന്നീട് പിരിവ് തുടരുകയും ചെയ്യുന്ന സ്ഥിതിയാണിപ്പോൾ. ഇത് തടയാൻ ഉദ്യോഗസ്ഥർ സ്ക്വാഡായി ചെന്ന് പിരിവ് നിർത്തിക്കാനാണ് നോക്കുന്നത്.
മാവൂർ റോഡ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനടിയിലെ പാർക്കിങ് സ്ഥലത്തും നഗരത്തിലെ പ്രധാന മാളുകളിലും വണ്ടി നിർത്താൻ പണം പിരിക്കുന്നതിനെതിരെ കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു.
കെട്ടിടം തങ്ങളുടെ ഉടമസ്ഥതയിലല്ലെന്ന് കാണിച്ച് കെ.എസ്.ആർ.ടി.സി മറുപടി നൽകി. കെ.ടി.ഡി.എഫ്.സിയുടെ ഉടമസ്ഥതയിലാണ് സ്ഥലമെന്ന് മറുപടിയിൽ പറയുന്നു.
ഇതിെൻറയടിസ്ഥാനത്തിൽ കൈമാറ്റം നൽകിയവർക്ക് വീണ്ടും നോട്ടീസ് നൽകിയിരിക്കയാണ് കോർപറേഷൻ. നിയമപ്രകാരം കെട്ടിടത്തിലേക്കു വരുന്ന പൊതുജനങ്ങൾക്ക് വണ്ടി നിർത്തിയിടാൻ നൽകേണ്ട സ്ഥലത്തിന് അനധികൃതമായി പണം ഈടാക്കുന്നതിനെതിരെയാണ് നോട്ടീസ്.
2016 മുതൽ കോർപറേഷെൻറ അനുമതിയില്ലാതെയാണ് കെ.എസ്.ആർ.ടി.സി ടെർമിനലിൽ നിർത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് ഇൗടാക്കിയത്. കെട്ടിടത്തിന് ആവശ്യമായ പാർക്കിങ് സ്ഥലംപോലും ഇവിടെയില്ല.
24 മണിക്കൂർ വാഹനം നിർത്താൻ കാറിന് 80 രൂപയും ഇരുചക്രവാഹനങ്ങൾക്ക് 20 രൂപയുമാണ് ഈടാക്കിയത്. കേരള മുനിസിപ്പാലിറ്റി ചട്ടം 511 അനുസരിച്ചാണ് നടപടി. നഗരത്തിലെ പ്രധാന മാളുകൾക്കെല്ലാം കോർപറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി കെട്ടിടത്തിനടിയിൽ പണം വാങ്ങിയുള്ള പാർക്കിങ്ങിനെതിരെ നേരത്തേതന്നെ നോട്ടീസ് നൽകിയിരുന്നു.
ഇതിനെതിരെ കോർപറേഷന് പരാതി കിട്ടിയതിെൻറയടിസ്ഥാനത്തിലാണിത്. കെ.എസ്.ആർ.ടി.സിയിലെ പണപ്പിരിവ് നഗരസഭ അടുത്തകാലം വരെ അറിഞ്ഞിരുന്നില്ല.
നഗരത്തിലെ ചില മാളുകളിൽ ഒരു മണിക്കൂർ വരെ പണമില്ലാതെ പാർക്കിങ് നടത്താൻ ഇപ്പോൾ അനുവദിക്കുന്നുണ്ട്.
പാർക്കിങ് ഫീസ് പിന്നീട് തിരിച്ചുകൊടുക്കാറുണ്ടെന്നാണ് മാളുകളുടെ മറുവാദം. ഫീസ് ഈടാക്കാതിരുന്നാൽ വണ്ടികൾ മൂന്നും നാലും ദിവസം നിർത്തിയിട്ട് പോവുന്നുവെന്നാണ് മറ്റൊരു പരാതി. നിയമപ്രകാരമുള്ള പാർക്കിങ് സ്ഥലത്തിന് പണം ഈടാക്കാനാവില്ലെന്നാണ് കോർപറേഷൻ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.