കോഴിക്കോട്: മെഡിക്കൽ കോളജിൽ കോവിഡ് മൂന്നാംതരംഗ പ്രതിസന്ധി നേരിടാൻ കൂടുതൽ ജീവനക്കാരെ നിയമിച്ചു. 20 ഡോക്ടർമാരെ ഉൾപ്പെടെ നിയമിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും തിങ്കളാഴ്ച നടന്ന അഭിമുഖത്തിന് ഒരു ഡോക്ടർ പോലും എത്തിയില്ല.
40 നഴ്സുമാരെയും 40 ക്ലീനിങ് സ്റ്റാഫിനെയും ആറ് േഡറ്റ എൻട്രി ഓപറേറ്റർമാരെയുമാണ് നിയമിച്ചത്. താൽക്കാലിക അടിസ്ഥാനത്തിൽ നേരത്തേ കോവിഡ് ബ്രിഗേഡ് വഴി ജോലി ചെയ്തവരെയാണ് അഭിമുഖത്തിന് ക്ഷണിച്ചത്. മറ്റുള്ളവരും അഭിമുഖത്തിനെത്തിയിരുന്നു. മെഡിക്കൽ കോളജിൽ നടന്ന അഭിമുഖത്തിനായി നിരവധി പേരാണ് എത്തിയത്. മാർച്ച് 31 വരെ രണ്ട് മാസത്തേക്കാണ് നിയമനം. മെഡിക്കൽ കോളജിലും ജില്ല കോവിഡ് ആശുപത്രിയിലും ഉൾപ്പെടെ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധിയായതോടെയാണ് നിയമന തീരുമാനം.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ജില്ല ഭരണകൂടം പി.എം.എസ്.എസ്.െെവ ഏറ്റെടുത്ത് ജില്ല കോവിഡ് ആശുപത്രിയാക്കിയത്. 10 മെഡിക്കൽ ഒാഫിസർമാരും 140 സ്റ്റാഫ് നഴ്സുമാരും ഉൾപ്പെടെ 639 ജീവനക്കാരെയാണ് നിയമിച്ചത്. കോവിഡ് വ്യാപനത്തിന് അൽപം കുറവ് വന്നതോടെ ഒക്ടോബറിൽ എല്ലാവരെയും പിരിച്ചുവിട്ടെങ്കിലും പിന്നീട് ആരെയും നിയമിച്ചതുമില്ല. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധി കൂട്ടിയത്. തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ കോവിഡ് ബ്രിഗേഡ് ജീവനക്കാർ നേരത്തേതന്നെ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. മെഡിക്കൽ കോളജിൽ പുതുതായി നിയമിച്ച 70 നോൺ അക്കാദമിക് ജൂനിയർ െറസിഡന്റ് ഡോക്ടർമാരിൽ 15 പേർ രാജിവെച്ചിരുന്നു.
ഇവരെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയതിനാലാണ് രാജിവെച്ചതെന്നാണ് വിവരം. എൻ.എച്ച്.എം മുഖേന ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിയമിച്ച 24 സ്റ്റാഫ് നഴ്സുമാരെ മെഡിക്കൽ കോളജിലേക്ക് കഴിഞ്ഞ ദിവസം ജോലിക്കായി മാറ്റിയിരുന്നു. എന്നാൽ, ഇവരിൽ ചിലർ ജോലിക്കെത്തിയില്ലെന്നാണ് അറിയുന്നത്. 250 ജീവനക്കാരെ വേണമെന്നാവശ്യപ്പെട്ട് കോളജ് പ്രിൻസിപ്പൽ വി.ആർ. രാജേന്ദ്രൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർക്കും നേരത്തേ കത്ത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.