നാദാപുരം: പട്ടാപ്പകല്‍ പശുവിനെ മോഷ്ടിച്ചു സി.സി.ടി.വിയില്‍ കുടുങ്ങിയ വിരുതൻ ഉടമയുടെ കനിവിൽ കേസിൽനിന്നൊഴിവായി. നാദാപുരം തൂണേരിയിലാണ് പറമ്പില്‍ മേയാന്‍വിട്ട പശുവിനെ കഴിഞ്ഞ ദിവസം കാണാതായത്.
തുണേരി സ്വദേശിനി പുനത്തില്‍ താഴെകുനി പാത്തൂട്ടിയുടെതായിരുന്നു പശു. തലശ്ശേരി -നാദാപുരം പാതയില്‍ തൂണേരി ബ്ലോക്ക് ഓഫിസ് പരിസരത്താണ് പശുവിനെ കാണാതായത്.
തുടര്‍ന്ന് നാദാപുരം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് ബ്ലോക്ക് ഓഫിസ് പരിസരത്തെ കോഴിക്കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് റോഡിലൂടെ പശുവിനെയും കൊണ്ട് ഒരാള്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.
ദൃശ്യങ്ങളില്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ വ്യാഴാഴ്ച നാദാപുരം സ്റ്റേഷനിൽ എത്തിച്ചു. 15 കിലോമീറ്റർ അകലെയുള്ള സ്ഥലത്തു നിന്നാണ് പശുവിനെ കണ്ടെത്തിയത്. ഇയാൾക്ക് മുമ്പ് ഒരു കുറ്റകൃത്യത്തിലും പങ്കില്ലെന്ന് നാട്ടുകാരും ബന്ധുക്കളും സാക്ഷ്യപ്പെടുത്തി. ഇതോടെ അലിവ് തോന്നിയ ഉടമ മാപ്പു നൽകാൻ തയാറായതോടെ കേസ് എടുക്കാതെ വിട്ടയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.