കോരപ്പുഴ ആഴം കൂട്ടൽ: ഉദ്ഘാടനം 29ന്

എലത്തൂർ: കോരപ്പുഴയിലെ ചളിയും മണലും നീക്കി പുഴയുടെ ആഴം വീണ്ടെടുക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ഒക്ടോബർ 29ന് രാവിലെ 11ന് നടക്കും. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും.

റെയിൽവേ പാലം മുതൽ അഴിമുഖം വരെ അടിഞ്ഞുകൂടിയ ചളിയും മണലും നീക്കി പുഴയുടെ സ്വാഭാവികത വീണ്ടെടുക്കുന്നതിനാണ് പദ്ധതി. രണ്ടുലക്ഷത്തോളം ക്യൂബിക് മീറ്റർ മണലും ചളിയുമാണ് പുഴയിൽനിന്നു നീക്കം ചെയ്യേണ്ടത്. 3.75 കോടി രൂപയാണ് സർക്കാർ ഇതിനായി അനുവദിച്ചത്.

2017 ഡിസംബറിൽ ഭരണാനുമതി ലഭിക്കുകയും 2019 നവംബറിൽ ടെൻഡർ പൂർത്തിയാവുകയും ചെയ്ത പദ്ധതിയാണിത്. ആദ്യ കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയശേഷം റീ ടെൻഡറിലൂടെയാണ് പുതിയ കരാർ നൽകിയത്.

Tags:    
News Summary - Deepening of Korapuzha-Inauguration on 29th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.