കോഴിക്കോട്: ജില്ല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിെൻറ ആദ്യദിനം മലബാർ സ്പോർട്സ് അക്കാദമിയുടെ മുന്നേറ്റം. 214 പോയൻറുമായാണ് മലയോരത്തെ പ്രതിഭകൾ എതിരാളികളെ ഏറെ പിന്നിലാക്കി കുതിക്കുന്നത്. 71 പോയേൻറാടെ നീലേശ്വരം സ്പോർട്സ് അക്കാദമി രണ്ടാമതും 55 പോയൻറുമായി കോഴിക്കോട് സായ് സെൻറർ മൂന്നാം സ്ഥാനത്തുമാണ്. 32 ടീമുകളിലായി എഴുന്നൂറോളം താരങ്ങൾ പങ്കെടുക്കുന്നുണ്ട്. മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ രണ്ടുദിവസമായി നടക്കുന്ന മത്സരം വ്യാഴാഴ്ച സമാപിക്കും.
വിജയികൾക്ക് കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ട്രോഫി വിതരണം ചെയ്യും. നീലേശ്വരം സ്പോർട്സ് അക്കാദമിയുടെ അബൂബക്കർ സിദ്ദീഖ് പുരുഷന്മാരിൽ വേഗമേറിയ താരമായി (11.07 െസക്കൻഡ്). അണ്ടർ 20 ആൺകുട്ടികളിലും അബൂബക്കർ സിദ്ദീഖ് നൂറു മീറ്ററിൽ ജയിച്ചു (11.17 െസക്കൻഡ്). വനിത വിഭാഗത്തിൽ ആദ്യ ദിനം നടന്ന മത്സരങ്ങളിലെല്ലാം മലബാർ സ്പോർട്സ് അക്കാദമി സ്വർണം നേടി. വനിതകളുടെ നൂറ് മീറ്ററിൽ മലബാറിെൻറ സി. ഭദ്ര 12.71 സെക്കൻഡോടെ വേഗമേറിയ താരമായി. 400 മീറ്ററിൽ ജെ.എസ് നിവേദ്യ, 1500ൽ ഏയ്ഞ്ചൽ മരിയ ടോമി, ലോങ്ജംപിൽ എൻ.ബി. അനുശ്രീ, ജാവലിൻത്രോയിൽ അയോണ ജെയ്സൺ എന്നിവരും മലബാർ സ്പോർട്സ് അക്കാദമിക്ക് വനിത വിഭാഗത്തിൽ സ്വർണം നേടിക്കൊടുത്തു.
അണ്ടർ 16 ആൺകുട്ടികളിൽ സായ് സെൻററിെൻറ ടി. ആഘോഷും (11.69 സെക്കൻഡ്) പെൺകുട്ടികളിൽ മലബാർ സ്പോർട്സ് അക്കാദമിയുടെ ജെ.എസ്. നിവേദ്യയും (12.69 െസക്കൻഡ്) നൂറു മീറ്ററിൽ സ്വർണം നേടി. അണ്ടർ 18 ആൺകുട്ടികളിൽ മലബാറിെൻറ കെ.സി സായന്ത് ശ്രീനിവാസും (10.94) പെൺകുട്ടികളിൽ മെഡിക്കൽ കോളജ് അത്ലറ്റിക് അക്കാദമിയിലെ കെ.വി ലക്ഷ്മിപ്രിയയും (12.61 െസക്കൻഡ്) വേഗമേറിയ താരമായി.
അണ്ടർ 20 പെൺകുട്ടികളുടെ നൂറുമീറ്ററിൽ ഈസ്റ്റ്ഹിൽ ഫിസിക്കൽ എജുക്കേഷൻ കോളജിലെ പി.എൻ. വിഷ്ണു പ്രിയക്കാണ് സ്വർണം (14.28 െസക്കൻഡ്). അണ്ടർ 23 ആൺകുട്ടികളിൽ പുതുപ്പാടി സ്പോർട്സ് അക്കാദമിയുടെ എസ്. അശ്വിനാണ് നൂറുമീറ്ററിൽ സ്വർണം 11.37 െസക്കൻഡ്). ഇത്തവണ ആദ്യമായാണ് ജില്ല തല മാസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചത്. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ രാജഗോപാൽ ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു.
ജില്ല അത്ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് മെഹറൂഫ് മണലൊടി അധ്യക്ഷതവഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം വി.കെ. തങ്കച്ചൻ, എ.കെ. മുഹമ്മദ് അഷ്റഫ്, സി.ടി. ഇൽയാസ്, പി.ടി. അബ്ദുൽ അസീസ്, പി. ഷഫീഖ് എന്നിവർ സംസാരിച്ചു. ജില്ല അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി കെ.എം. ജോസഫ് സ്വാഗതവും കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.