കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിൽ ജില്ലയിലെ ചൂടേറിയ വിഷയമാണ് കർഷകർ നേരിടുന്ന വന്യമൃഗശല്യം. വന്യമൃഗശല്യം പരിഹരിക്കാത്തവർക്ക് വോട്ടില്ലെന്ന് ജില്ലയുടെ കിഴക്കൻ മലയോരമേഖലകളിൽ ജനങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. കാട്ടുപന്നികളാണ് ശല്യക്കാരിൽ 'പ്രമുഖർ'. എന്നാൽ, തെരഞ്ഞെടുപ്പ് ചട്ടത്തിൽ കരുങ്ങി പന്നികളെ വെടിവെച്ചുകൊല്ലാൻ കഴിയുന്നില്ല. ഉപാധികളോടെ വെടിവെച്ചു െകാല്ലാനുള്ള ഉത്തരവിെൻറ കാലാവധി ആറു മാസം കൂടി നീട്ടിയെങ്കിലും ഒരു മാസത്തേക്ക് പ്രയോജനമില്ലാതാകും. തെരഞ്ഞെടുപ്പുകാലത്ത് ലൈസൻസുള്ള തോക്കുകൾ അതത് പരിധിയിലുള്ള െപാലീസ് സ്റ്റേഷനുകളിൽ ഹാജരാക്കേണ്ടതുണ്ട്. പന്നിയെ വെടിവെക്കാൻ അനുമതിയുള്ള തോക്കുടമകളുടെയും തോക്കുകൾ പത്തു ദിവസം മുേമ്പ ഹാജരാക്കിയിട്ടുണ്ട്. ഇതോടെ പന്നികളുെട ശല്യം കണ്ടുനിൽക്കേണ്ട അവസ്ഥയിലാണ് കർഷകർ.
നിരവധി കർഷകരാണ് പന്നികളെ വെടിവെക്കാൻ ആവശ്യപ്പെട്ട് വിളിക്കുന്നതെന്ന് ഉത്തരവിനുശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പന്നികളെ വെടിവെച്ചിട്ട കോടഞ്ചേരി മൈക്കാവ് സ്വദേശി െക.വി. തങ്കച്ചൻ പറഞ്ഞു. പത്ത് ദിവസത്തിനിടെ 30ലേറെ പേർ വിളിച്ചു. പലയിടത്തും പന്നിശല്യം രൂക്ഷമാണെങ്കിലും തോക്കില്ലാത്തതിനാൽ ഒന്നും ചെയ്യാൻ പറ്റുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടഞ്ചേരി, താമരശ്ശേരി, ഓമശ്ശേരി പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത വാർഡുകളാണ് തങ്കച്ചന് പന്നികളെ വെടിവെക്കാൻ അനുമതിയുള്ളത്. കപ്പയും ചേനയും ചേമ്പും തെങ്ങിൻതൈകളുമെല്ലാം പന്നികൾ നശിപ്പിക്കുന്നത് ഹൃദയഭേദകമാണെന്ന് അദ്ദേഹം പറഞ്ഞു.
പന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതിയായ ശേഷം പന്നിശല്യത്തിന് മാറ്റമുണ്ടായിട്ടുണ്ട്. ഒരു പ്രദേശത്ത് ഒരു പന്നിയെ െകാന്നാൽ മറ്റുള്ളവ പിൻവലിയുന്നതായി അനുഭവമുണ്ട്. ഒമ്പത് പന്നികളെയാണ് തങ്കച്ചൻ കൊന്നത്. വെടിവെച്ച്െകാല്ലുന്ന പന്നികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ഗ്രാമപഞ്ചായത്ത് അധികൃതരുടെയും സാന്നിധ്യത്തിലാണ് കുഴിച്ചിടുന്നത്. കാട്ടുപന്നിയെ കേന്ദ്രസർക്കാർ ക്ഷുദ്രജീവി പട്ടികയിൽപ്പെടുത്തണമെന്നാണ് കർഷരുടെ വർഷങ്ങളായുള്ള ആവശ്യം. ക്ഷുദ്രജീവിയെ ഏതുവിധേനയും െകാല്ലാൻ കഴിയും. പന്നികളെ കൊല്ലാൻ കഴിയാത്തത് തങ്കച്ചെൻറ മാത്രം പ്രശ്നമല്ല. താമരശ്ശേരി, പെരുവണ്ണാമുഴി, കുറ്റ ്യാടി ഫോറസ്റ്റ് റേഞ്ചുകൾക്ക് കീഴിലുള്ള 32 പേർക്കാണ് ജില്ലയിൽ വെടിവെക്കാൻ അനുമതിയുള്ളത്. ഈ 32 പേരുടെയും േതാക്കുകൾ െപാലീസ് സ്റ്റേഷനിലാണ്. കോടഞ്ചേരി പഞ്ചായത്തിൽ മാത്രം ഏഴുപേർക്ക് അനുമതിയുണ്ട്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കാനാണ് അധികൃതർപറയുന്നത്. അപ്പോഴേക്കും കൃഷിയെല്ലാം നശിച്ച് തീരുമെന്നാണ് കർഷകരുടെ ആശങ്ക. കർഷകരുടെ പ്രതിഷേധം വോട്ടിൽ പ്രതിഫലിക്കുമോയെന്നാണ് മലയോരമേഖലയിലെ സ്ഥാനാർഥികളുടെ പേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.