മതിലിൽ ഇടിച്ചു നിന്ന കാറിന്​ മുകളിലേക്ക് വൈദ്യുതി തൂൺ മുറിഞ്ഞു വീണു

ഈങ്ങാപ്പുഴ: നിയന്ത്രണം വിട്ട് മതിലിലും പോസ്​റ്റിലുമിടിച്ചു നിന്ന കാറിന് മുകളിലേക്ക് വൈദ്യുതി തൂൺ മുറിഞ്ഞു വീണു. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ പെരുമ്പള്ളി കെ.എസ്.ഇ.ബി സബ് സ്​റ്റേഷ‍െൻറ മുന്നിലാണ്​ നിയന്ത്രണം വിട്ട കാർ അപകടത്തിൽപെട്ടത്.

മതിലിലിടിച്ച് കറങ്ങി വൈദ്യുതി തൂണിൽ തട്ടി മുന്നോട്ട് നീങ്ങി നിന്ന കാറി‍െൻറ പിൻഭാഗത്തേക്ക് തൂൺ മുറിഞ്ഞു വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു. കാരന്തൂരിൽ നിന്ന്​ വയനാട്ടിലേക്ക് പോകുകയായിരുന്ന നാലു പേരാണ് കാറിൽ ഉണ്ടായിരുന്നത്.  

Tags:    
News Summary - electric post broken and fell down to car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.