വടകര: ഓണസമ്മാനമായി സജുവിന് കെ.കെ. രമ എം.എൽ.എയുടെ വീൽചെയർ. നിർമാണ തൊഴിലിനിടെ വീഴ്ചയിൽ പരിക്കേറ്റ ചോറോട് പഞ്ചായത്തിലെ രയരങ്ങോത്ത് ചെട്ടിന്റവിട സജുവിനാണ് (35) ഓണസമ്മാനമായി ഇലക്ട്രിക് വീൽചെയർ നൽകിയത്. നട്ടെല്ലിന് പരിക്കേറ്റ് സജു 17 വർഷമായി കിടപ്പിലാണ്. അരക്കുതാഴെ പൂർണമായും ചലനശേഷി നഷ്ടപ്പെട്ടതിനെ തുടർന്ന് പരസഹായത്താലും വീൽചെയറിലും മാത്രമായി ജീവിതം തള്ളിനീക്കുകയായിരുന്നു. വീടിന് പുറത്തുപോകാനും നാട്ടുകാരുമായി ഇടപെടാനും ഒരു ഇലക്ട്രിക് വീൽചെയർ സ്വന്തമാക്കുകയെന്ന ആഗ്രഹം സജു നാട്ടുകാരോട് പങ്കുവെക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. നാട്ടുകാർ പലഘട്ടങ്ങളിലായി ആവശ്യത്തിനായി സർക്കാർ സംവിധാനങ്ങളെ സമീപിച്ചെങ്കിലും അനുകൂല നടപടികൾ ഉണ്ടായില്ല.
സജുവിന്റെ വീടിനടുത്തു മരണവീട്ടിൽ കെ.കെ. രമ എത്തിയപ്പോഴാണ് ആർ.എം.പി.ഐ പ്രവർത്തകർ സജുവിന്റെ അവസ്ഥ എം.എൽ.എയുമായി പങ്കുവെക്കുന്നത്. എം.എൽ.എ സജുവിനെ നേരിൽ കാണുകയും അവസ്ഥകൾ നേരിട്ട് മനസ്സിലാക്കുകയുമായിരുന്നു. പി.കെ. ബഷീർ എം.എൽ.എ വഴി എടവണ്ണയിലുള്ള സീതി ഹാജി ട്രസ്റ്റ് ഈ ആവശ്യം നിറവേറ്റാമെന്ന് ഉറപ്പുനൽകി. സജുവിന്റെ ആഗ്രഹം നിറവേറ്റാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിനായി ഒപ്പം നിന്ന പി.കെ. ബഷീർ എം.എൽ.എയോടും സീതി ഹാജി ട്രസ്റ്റിനുമുള്ള നന്ദി പ്രത്യേകം അറിയിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു. സജുവിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ മുസ്തഫ അധ്യക്ഷത വഹിച്ചു. വി.പി. മനോജൻ സ്വാഗതം പറഞ്ഞു. വി.പി. ശശി, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.