വെള്ളിമാട്കുന്ന്: ചെലവൂർ കോണോട്ട് അടച്ചിട്ട വീടുകളിൽ മോഷണം. പുതിശ്ശേരി കൊളപ്പാത്ത് കുനിയാടത്ത് സുരേഷ് ബാബുവിെൻറ വീട്ടിൽനിന്ന് 25 പവൻ സ്വർണവും 10,000 രൂപയും കുനിയാടത്ത് നസീറയുടെ വീട്ടിൽനിന്ന് മൂന്നു പവൻ സ്വർണവും 10000 രൂപയും നഷ്ടമായി. സമീപെത്ത രണ്ടു വീടുകളിലും മോഷ്ടാവ് എത്തി. തിങ്കളാഴ്ച അർധരാത്രിക്കുശേഷമാണ് മോഷണം നടന്നത്.
ഇരു വീടുകളുടെയും മുൻവാതിൽ പൂട്ടിെൻറ വശത്തെ മരം പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. സുരേഷ് ബാബുവിെൻറ വീട്ടിലെ രണ്ട് അലമാരകൾ കുത്തിപ്പൊളിച്ചാണ് ആഭരണങ്ങളും പണവും മോഷ്ടിച്ചത്. നസീറയുെട വീട്ടിലെ അലമാരയും തകർത്താണ് മോഷണം. നസീറ മകളുടെ വീട്ടിൽ പോയതായിരുന്നു. സുരേഷ് ബാബു കോവിഡ്ബാധയെ തുടർന്ന് എൻ.ഐ.ടി എഫ്.എൽ.ടി.സി സെൻററിലാണ്. \
സുരേഷ് ബാബുവിെൻറ സഹോദരൻ മരിച്ചതിനാൽ തൊട്ടു മുന്നിലുള്ള വീട്ടിലായിരുന്നു കുടുംബാംഗങ്ങൾ. രാത്രി 11 മണിക്കാണ് എല്ലാവരും കിടന്നത്. സുരേഷ് ബാബുവിെൻറ പെൺമക്കളുടെ ആഭരണങ്ങളാണ് നഷ്ടമായത്. രണ്ടാമത്തെ മകളുടെ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞമാസം 13ന്. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ടി.പി. ശ്രീജിത്ത്, എസ്.ഐ സുരേഷ്കുമാർ വിരലടയാള വിദഗ്ധൻ എസ്.വി. വത്സരാജ്, ഡോഗ് സ്ക്വാഡ് സംഘം എന്നിവർ സ്ഥലം പരിശോധിച്ച് തെളിവെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.