പന്തീരാങ്കാവ്: പണം ചെലവഴിക്കാതെ സമൂഹ മാധ്യമങ്ങളുടെ സാധ്യത ഉപയോഗിച്ച് പ്രചാരണത്തിന് പുതുവഴി തേടുകയാണ് ഒളവണ്ണയിൽ യു.ഡി.എഫിെൻറ വാർ റൂം വിങ്. അനുമതി ആവശ്യമില്ലാത്ത മൈക്ക് സെറ്റുപയോഗിച്ച് കവലകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പൊതുയോഗങ്ങളൊരുക്കുകയാണ് പ്രവർത്തകർ.
കവലകളിൽ നടക്കുന്ന പൊതുയോഗം അതേസമയംതന്നെ യു.ഡി.എഫിെൻറ ഫേസ്ബുക്ക് പേജിലും നാട്ടുകാർക്ക് തത്സമയം വീക്ഷിക്കാം. തെരുവിൽ നടക്കുന്ന പൊതുയോഗത്തിൽ ഒരു മൈക്ക് കാഴ്ചക്കാർക്ക് നൽകും, നേരിട്ട് ചോദ്യങ്ങൾ ചോദിക്കാം. ഒപ്പം ഫേസ്ബുക്ക് പേജിലൂടെ പ്രേക്ഷകർക്കും ചോദിക്കാം.
ഓൺലൈനിലും തെരുവിലുമുള്ള ചോദ്യങ്ങൾക്ക് മറുപടി തത്സമയംതന്നെ ലഭിക്കും. സേവാദൾ സംസ്ഥാന സോഷ്യൽ മീഡിയ കോഓഡിനേറ്റർ വിനോദ് മേക്കോത്ത്, എം.പി.എം. ബഷീർ, ടി.പി.എം. സാദിഖ്, അബ്ദുൽ സലാം തുടങ്ങിയവരാണ് വാർ റൂം വിങ്ങിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.