പൂനൂര്: നാട്ടുകാരുടെ ചിരകാല അഭിലാഷമായ കാന്തപുരം കരുവാറ്റ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 4.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിനെയും കൊടുവള്ളി മണ്ഡലത്തിലെ താമരശ്ശേരി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് പൂനൂര് പുഴക്ക് കുറുകെ നിര്‍മിക്കുന്ന പാലത്തിന് സംസ്ഥാന സര്‍ക്കാര്‍ 3.5 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. നേരത്തെയുണ്ടായിരുന്ന വീതി കുറഞ്ഞ തൂക്കുപാലം 15 വര്‍ഷത്തിലധികമായി തകര്‍ന്നുകിടക്കുകയാണ്.
പുതിയ പാലം വരുന്നതോടെ ഉണ്ണികുളം, താമരശ്ശേരി പഞ്ചായത്തുകളിലെ കാന്തപുരം, കരുവാറ്റ, ചേപ്പാല, അവേലം, എളേറ്റില്‍, കിഴക്കോത്ത് ഭാഗങ്ങളിലെ വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് എടവണ്ണ - താമരശ്ശേരി സംസ്ഥാന പാതയിലേക്കും താമരശ്ശേരി-വയനാട് റോഡിലേക്കും എത്തിച്ചേരാന്‍ എളുപ്പമാകും. കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ മുഖ്യാതിഥിയാകും.
പരിപാടിയുടെ വിജയത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികൾ: വാര്‍ഡ് മെംബർ കെ.കെ. അബ്ദുല്ല മാസ്റ്റര്‍ (ചെയര്‍.), എ.കെ. ജബ്ബാര്‍ മാസ്റ്റര്‍ (വര്‍ക്കിങ് ചെയര്‍.), കാസിം കോയ തങ്ങള്‍, ഖാദര്‍ ചാലക്കര (വൈ. ചെയര്‍.), കെ. അജി (കണ്), സാലിം കരുവാറ്റ (വര്‍ക്കിങ് കണ്.), ബാബു നമ്പൂതിരി (ട്രഷ), ശഫീഖ് കാന്തപുരം, മുഹമ്മദ് കച്ചിളിക്കാലയില്‍ (ജോ. കണ്.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.