നാദാപുരം: മാഹിയിൽനിന്നു കടത്തുകയായിരുന്ന മദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. 18 കുപ്പി പുതുച്ചേരി നിർമിത മദ്യവുമായി അസം സ്വദേശി ചബൽദാസിനെ(29)യാണ് നാദാപുരം എക്സൈസ് ഇൻസ്പെക്ടർ കെ.വി. മുരളിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഓണത്തിന്റെ ഭാഗമായ പ്രത്യേക പരിശോധനക്കിടെയാണ് വളയം റോഡിൽ ജാതിയേരി മരമില്ലിന് സമീപത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ സി.ഇ.ഒമാരായ വി.സി. വിജയൻ, രാജേഷ് കുമാർ, സായിദാസ്, അനൂപ് മയങ്ങിയിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.