കോഴിക്കോട്: എൽ.ഡി.എഫിന് മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ച ജില്ല പഞ്ചായത്തിൽ സി.പി.എമ്മിലെ കാനത്തിൽ ജമീല പ്രസിഡൻറാവും.നന്മണ്ട ഡിവിഷനിൽനിന്ന് 8094 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഇവർ ജയിച്ചത്. 2010ൽ ജില്ല പഞ്ചായത്ത് പ്രസിഡൻറായ ജമീല ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല പ്രസിഡൻറും സംസ്ഥാന ജോയൻറ് സെക്രട്ടറി കൂടിയാണ്. നേരത്തേ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായിട്ടുണ്ട്.
വൈസ് പ്രസിഡൻറ് പദവിക്കായി സി.പി.ഐ, എൽ.ജെ.ഡി, എൻ.സി.പി എന്നീ കക്ഷികൾ അവകാശവാദം ഉന്നയിക്കുമെന്നാണ് വിവരം. എന്നാൽ, മുൻവർഷത്തെ കീഴ്വഴക്കം അനുസരിച്ച് സി.പി.ഐക്കായിരിക്കും നറുക്ക് വീഴുക. സംസ്ഥാന തലത്തിൽ 11ജില്ല പഞ്ചായത്തുകളിൽ അധികാരം ലഭിച്ചതിനാൽ എൽ.ഡി.എഫ് സംസ്ഥാന തലത്തിലുണ്ടാക്കുന്ന ധാരണയുെട ഭാഗമായിട്ടായിരിക്കും വൈസ് പ്രസിഡൻറ് പദവി പങ്കുവെക്കുക.
സി.പി.ഐക്ക് ലഭിച്ചാൽ കടലുണ്ടിയിൽനിന്ന് 8482 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജയിച്ച സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം അഡ്വ. പി. ഗവാസും എൻ.സി.പിക്ക് ലഭിച്ചാൽ ഉള്ള്യേരിയിൽനിന്ന് 3411 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജയിച്ച എൽ.ഡി.എഫ് ജില്ല കൺവീനർ മുക്കം മുഹമ്മദും എൽ.ജെ.ഡിക്ക് ലഭിച്ചാൽ 6169 വോട്ടിെൻറ ഭൂരിപക്ഷത്തിൽ അരിക്കുളത്തുനിന്ന് ജയിച്ച പാർട്ടി ജില്ല ജന. സെക്രട്ടറി എം.പി. ശിവാനന്ദനും വൈസ് പ്രസിഡൻറാവും. സി.പി.എം -13, സി.പി.െഎ -രണ്ട്, എൽ.ജെ.ഡി -രണ്ട്, എൻ.സി.പി -ഒന്ന് എന്നിങ്ങനെ എൽ.ഡി.എഫിന് 18 ഉം കോൺഗ്രസ് -അഞ്ച്, മുസ്ലിം ലീഗ് -നാല് എന്നിങ്ങനെ യു.ഡി.എഫിന് ഒമ്പതും അംഗങ്ങളാണ് ജില്ല പഞ്ചായത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.