കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന് ബീച്ചിൽ വ്യാഴാഴ്ച തിരിതെളിയും. രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.ടി. വാസുദേവൻ നായർ മുഖ്യപ്രഭാഷണം നടത്തും. ഫെസ്റ്റിവൽ ഡയറക്ടർ കെ. സച്ചിദാനന്ദൻ, മന്ത്രി കെ.എൻ. ബാലഗോപാൽ, കെ.എൽ.എഫ് സംഘാടകസമിതി ചെയർമാൻ എ. പ്രദീപ് കുമാർ, തുര്‍ക്കിയ അംബാസഡര്‍ ഫിറാത് സുനേല്‍, മേയർ ബീന ഫിലിപ്പ്, നടി ഷീല, എം. മുകുന്ദൻ, കെ.ആർ. മീര, മല്ലിക സാരാഭായി, കലക്ടർ സ്നേഹിൽ കുമാർ സിങ് തുടങ്ങിയവർ പങ്കെടുക്കും.
ഏഴു വേദികളിലായി 300ലധികം സെഷനുകൾ നടക്കും. കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് കെ.എൽ.എഫിനും ഈവർഷം തുടക്കംകുറിക്കുകയാണ്. സംഗീതനിശകൾ, കലാപരിലപാടികൾ, ചലച്ചിത്ര പ്രദർശനങ്ങൾ എന്നിവയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.