കൊ​ടു​വ​ള്ളി: ന​ഗ​ര​സ​ഭ​യി​ൽ കെ​ട്ടി​ട നി​കു​തി വ​ർ​ധ​ന ഉ​ട​മ​ക​ൾ​ക്ക് ഭാ​ര​മാ​കു​ന്നെ​ന്ന് പ​രാ​തി. 2013 മു​ത​ൽ അ​ത​ത് കാ​ല​ത്ത് പി​രി​ച്ചെ​ടു​ക്കേ​ണ്ട​താ​യ നി​കു​തി​ക്കു​ടി​ശ്ശി​ക ഇ​​പ്പോ​ൾ ഒ​ന്നി​ച്ച് പി​രി​ച്ചെ​ടു​ക്കാ​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​ന​മാ​ണ് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും കൃ​ത്യ​മാ​യി നി​കു​തി അ​ട​ച്ചു​വ​രു​ന്ന​വ​ർ​ക്ക് പോ​ലും അ​ട​ച്ച തു​ക​യേ​ക്കാ​ൾ പ​ത്തി​ര​ട്ടി​യി​ല​ധി​കം തു​ക അ​ട​ക്കേ​ണ്ടി വ​ന്ന​താ​യാ​ണ് കെ​ട്ടി​ട​യു​ട​മ​ക​ൾ പ​റ​യു​ന്ന​ത്.

ഇ​ത് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി​വെ​ക്കു​മെ​ന്ന​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ കെ​ട്ടി​ട​യു​ട​മ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. 2022ൽ 1680 ​രൂ​പ അ​ട​ച്ച ഒ​രു കെ​ട്ടി​ട​മു​ട​മ​ക്ക് 14,680 രൂ​പ​യാ​ണ് ഇ​ത്ത​വ​ണ അ​ട​ക്കേ​ണ്ടി​വ​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​യി​രു​ന്ന 2013 മു​ത​ൽ​ക്കു​ള്ള നി​കു​തി വ​ർ​ധ​ന കൊ​ടു​വ​ള്ളി​യി​ൽ ഇ​തു​വ​രെ​യും ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ലെ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ നി​കു​തി വ​ർ​ധ​ന വി​ഷ​യ​ത്തി​ൽ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

കെ​ട്ടി​ട​ങ്ങ​ൾ​ക്കെ​ല്ലാം സു​മാ​ർ നി​കു​തി​യാ​ണ് ഈ​ടാ​ക്കി​യ​തെ​ന്നും ഇ​ത് സ്ക്വ​യ​ർ ഫീ​റ്റ് ക​ണ​ക്കാ​ക്കി പു​തി​യ നി​കു​തി​യി​ലേ​ക്ക് മാ​റു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​ക്കാ​ല​യ​ള​വി​ലെ കു​ടി​ശ്ശി​ക​യും വ​ർ​ധ​ന​യു​മാ​ണ് ഇ​ത്ത​വ​ണ അ​ധി​ക​നി​കു​തി വ​ർ​ധ​ന​ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

കെ​ട്ടി​ട​ങ്ങ​ൾ​ക്കെ​ല്ലാം പു​തി​യ ന​മ്പ​ർ ന​ൽ​കി ക​മ്പ്യൂ​ട്ട​ർ​വ​ത്ക​ര​ണം പൂ​ർ​ത്തി​യാ​ക്കി അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ആ​ളു​ക​ൾ​ക്ക് നി​കു​തി​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി അ​ട​ക്കാ​നാ​വു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

വീ​ടു​ക​ൾ​ക്ക് നി​കു​തി വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ടു​ത്ത​വ​ർ​ഷം കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ തു​ക​യാ​ണ് അ​ട​ക്കേ​ണ്ടി​വ​രു​ക​യെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ബ്ദു വെ​ള്ള​റ പ​റ​ഞ്ഞു. അ​തേ​സ​മ​യം, കെ​ട്ടി​ട​മു​ട​മ​ക​ൾ കെ​ട്ടി​ട നി​കു​തി യ​ഥാ​സ​മ​യം അ​ട​ക്കാ​ത്ത​തി​ന്റെ പേ​രി​ൽ വ്യാ​പാ​രി​ക​ൾ​ക്ക് വ്യാ​പാ​ര ലൈ​സ​ൻ​സ് പു​തു​ക്കി​ന​ൽ​കാ​നും ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ വൈ​മ​ന​സ്യം കാ​ണി​ക്കു​ന്ന​താ​യി വ്യാ​പാ​രി​ക​ളും പ​രാ​തി​പ്പെ​ടു​ന്നു​ണ്ട്.

ഭാ​രി​ച്ച കെ​ട്ടി​ട നി​കു​തി കു​ടി​ൽ വ്യാ​പാ​രി​ക​ൾ അ​ട​ക്കേ​ണ്ടി​വ​രു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. നി​കു​തി കു​ടി​ശ്ശി​ക​യൊ​ന്നി​ച്ച് പി​രി​ച്ചെ​ടു​ക്കാ​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​ന​ത്തി​ൽ നി​ന്നും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ പി​ന്മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​നും സെ​ക്ര​ട്ട​റി​ക്കും ക​ഴി​ഞ്ഞ ദി​വ​സം നി​വേ​ദ​നം ന​ൽ​കി.

മൂ​ന്നു​വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ അ​ധി​ക​മു​ള്ള നി​കു​തി കു​ടി​ശ്ശി​ക കെ​ട്ടി​ട​മു​ട​മ​ക​ളി​ൽ നി​ന്നും വ​സൂ​ൽ ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കേ അ​തി​ന് വി​രു​ദ്ധ​മാ​യി 2013 മു​ത​ലു​ള്ള കെ​ട്ടി​ട നി​കു​തി കു​ടി​ശ്ശി​ക​യൊ​ന്നി​ച്ച് ഈ​ടാ​ക്ക​ൽ നി​യ​മ​വി​രു​ദ്ധ​വും അ​ന്യാ​യ​വും ജ​ന​ദ്രോ​ഹ​വു​മാ​ണെ​ന്ന് സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - building tax-high rate-burden-Koduvally Municipal Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.