കൂളിമാട് പാലത്തിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

കൂ​ളി​മാ​ട്: നി​ർ​മാ​ണ​ത്തി​ലു​ള്ള കൂ​ളി​മാ​ട് പാ​ല​ത്തി​ന്റെ ബീം ​ത​ക​ർ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ന്ദ​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പാ​ലം സൈ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ കോ​ലം ക​ത്തി​ക്കു​ക​യും ചെ​യ്തു. കൂ​ളി​മാ​ട് അ​ങ്ങാ​ടി​യി​ൽ​നി​ന്ന് തു​ട​ങ്ങി​യ മാ​ർ​ച്ച് പാ​ല​ത്തി​ന് സ​മീ​പം മാ​വൂ​ർ സി.​ഐ കെ. ​വി​നോ​ദ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് ത​ട​ഞ്ഞു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സു​ജി​ത്ത് കാ​ഞ്ഞോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​ർ​ഷ​ൽ പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ​ഹ​ദ് പാ​ഴൂ​ർ, ടി.​വി. ഷാ​ഫി, വി​ശ്വ​ൻ വെ​ള്ള​ല​ശ്ശേ​രി, ഒ.​പി. അ​ബ്ദു​ൽ സ​മ​ദ്, ജി​നീ​ഷ് കു​റ്റി​ക്കാ​ട്ടൂ​ർ, രാ​ഹു​ൽ മ​ന​താ​ര​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ജി മാ​വൂ​ർ, സ​ജി പി.​എ​ച്ച്.​ഇ.​ഡി, സി. ​ദി​ലീ​പ്, ഇ.​പി. ഫൈ​ജാ​സ്, കെ.​ടി. മു​ഷ​റ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

'സമഗ്ര അന്വേഷണം വേണം'

കൂ​ളി​മാ​ട്: നി​ർ​മാ​ണ​ത്തി​നി​ടെ കൂ​ളി​മാ​ട് പാ​ല​ത്തി​ന്റെ ബീ​മു​ക​ൾ ത​ക​ർ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഡി.​സി.​സി ജ​ന. സെ​ക്ര​ട്ട​റി ദി​നേ​ശ് പെ​രു​മ​ണ്ണ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ന് പി​ന്നി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും അ​നാ​സ്ഥ​യും അ​ഴി​മ​തി​യും പു​റ​ത്തു​കൊ​ണ്ടു​വ​ന്ന് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

മുസ്‍ലിം ലീഗ് പ്രകടനം

കൂ​ളി​മാ​ട്: നി​ർ​മാ​ണ​ത്തി​ലു​ള്ള കൂ​ളി​മാ​ട് പാ​ല​ത്തി​ന്റെ ബീം ​ത​ക​രാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൂ​ളി​മാ​ടി​ൽ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി. എ​ൻ.​എം. ഹു​സൈ​ൻ, അ​ഹ​മ്മ​ദ് കു​ട്ടി അ​ര​യ​ങ്കോ​ട്, കെ.​എ. റ​ഫീ​ഖ്, റ​ഈ​സ് താ​ത്തൂ​ർ, സ​ജീ​ർ മാ​സ്റ്റ​ർ പാ​ഴൂ​ർ, ടി. ​സ​ഫ​റു​ല്ല, സി.​എ. അ​ലി, വി.​എ. മ​ജീ​ദ്, സി. ​യാ​സീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

Tags:    
News Summary - youth congress march to koolimadu bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.