കൊയിലാണ്ടി: ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള സാമൂഹിക നീതി വകുപ്പിെൻറ അവാർഡ് കൊയിലാണ്ടി നെസ്റ്റ് ഇൻറർനാഷനൽ അക്കാദമി ആൻഡ് റിസർച് സെൻററിന് (നിയാർക്) ലഭിച്ചു. കേൾവിക്കുറവുള്ള കുട്ടികളെ മുഖ്യധാരയിൽ എത്തിക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്കൂളാണ് നിയാർക് െഡഫ്.
ബധിര-മൂക പരിശീലന-ഗവേഷണ മേഖലയിൽ 100 വർഷത്തെ പ്രവർത്തനപരിചയമുള്ള അമേരിക്കയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് െഡഫിലെ (സി.ഐ.ഡി) വിദഗ്ധരുടെ മേൽനോട്ടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സി.ഐ.ഡിയിൽനിന്നു നേരിട്ട് പരിശീലനം ലഭിച്ച സ്പീച്ച് തെറപ്പിസ്റ്റുകളുടെ നേതൃത്വത്തിലാണ് ഇവിടെ ക്ലാസുകൾ. കോക്ലിയർ ഇംപ്ലാൻറ്, ഹിയറിങ് എയ്ഡ് എന്നിവ ഉപയോഗിക്കുന്ന കുട്ടികളെ പഠനത്തിലും സംസാരത്തിലും മറ്റു മേഖലകളിലും മുഖ്യധാരയിൽ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന നിയാർക്കിൽ ക്ലാസ് റൂമിലെ പഠന പരിശീലനത്തിനു പുറെമ കുട്ടികൾക്ക് വ്യക്തിഗത ഓഡിറ്ററി വെർബൽ തെറപ്പി, ഒക്കുപേഷനൽ തെറപ്പി, ബിഹേവിയറൽ തെറപ്പി എന്നിവയും നൽകുന്നു. വിദ്യാർഥികളുടെ കേൾവി പരിശോധനക്കായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിയോളജി ലാബും ഇവിടെയുണ്ട്. പഠന വിഷയങ്ങൾക്കു പുറമെ സംഗീതം, ചിത്രകല, നൃത്തം, കായിക പഠനം, കമ്പ്യൂട്ടർ പരിശീലനം മുതലായവ ഉൾക്കൊള്ളിച്ചുള്ള പാഠ്യപദ്ധതിയാണ് നിയാർക്കിൽ.
പരമ്പരാഗത രീതിയിൽ പ്രവർത്തിക്കുന്ന െഡഫ് സ്കൂളുകളെ പോലെ ആംഗ്യഭാഷ പരിശീലിപ്പിക്കുന്നില്ല എന്നതാണ് ഇവിടത്തെ പ്രധാന സവിശേഷത. ഇവിടെയെത്തുന്ന കുട്ടികൾക്ക് വളരെ വേഗത്തിൽ പരിശീലനം പൂർത്തിയാക്കി സാധാരണ സ്കൂളുകളിൽ പ്രവേശനം നേടാൻ കഴിയുന്നു. ഭിന്നശേഷിക്കാർക്കായി അത്യാധുനിക സൗകര്യങ്ങളോടെ സ്പെഷൽ സ്കൂളും നിയാർക്കിനു കീഴിൽ പ്രവർത്തിക്കുന്നു. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ കോഴിക്കോടിന് അടുത്ത് കൊയിലാണ്ടിയിൽ നിർമിക്കുന്ന വിശാലമായ നിയാർക് കാമ്പസിെൻറ പ്രവൃത്തി പുരോഗമിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.