കോഴിക്കോട്: കോവിഡ് വാക്സിന് ചലഞ്ചിെൻറ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ല പഞ്ചായത്തിെൻറ ഒരുകോടി രൂപയുടെ ചെക്ക് പ്രസിഡൻറ് കാനത്തില്‍ ജമീല കലക്ടര്‍ എസ്. സാംബശിവ റാവുവിന് കൈമാറി.
തനത് ഫണ്ടില്‍നിന്നാണ് തുക നല്‍കിയത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ശിവാനന്ദന്, ജില്ല പഞ്ചായത്ത് അംഗങ്ങളായ മുക്കം മുഹമ്മദ്, അഡ്വ.പി. ഗവാസ്, നാസര്‍ എസ്റ്റേറ്റ് മുക്ക്, എ.ഡി.എം. എന്‍ പ്രേമചന്ദ്രന്, ഫിനാന്‍സ് ഓഫിസര്‍ വി. ബാബു എന്നിവര്‍ സന്നിഹിതരായി.
പേരാമ്പ്ര വനിത ഹോസ്റ്റല്‍ കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതിന് പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിക്ക് മൂന്നുമാസത്തേക്കു വിട്ടുകൊടുക്കാന്‍ ജില്ല പഞ്ചായത്ത് നടപടി സ്വീകരിച്ചു. വില്യാപള്ളി വനിത ഹോസ്റ്റല്‍ കെട്ടിടവും കൂത്താളി ഫാമിലെ പരിശീലന കേന്ദ്രവും ഡൊമിസിലറി കെയര്‍ സെൻററാക്കി മാറ്റുന്നതിനും ജില്ല പഞ്ചായത്ത് തീരുമാനിച്ചു.
ജില്ല ഭരണകൂടത്തിെൻറ എല്ലാവിധ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സഹായ സഹകരണം വാഗ്ദാനം ചെയ്തതായും ജില്ല പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. കൊളത്തറ വി.കെ.സി റബര്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് 12 ലക്ഷം രൂപയുടെയും പി.കെ. രഞ്ജിത്ത് കുമാര്‍(കരുമല, ചാലപ്പുറം) രണ്ടര ലക്ഷം രൂപയുടെയും ചെക്ക് കലക്ടര്‍ക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.