കോഴിക്കോട്: സ്വന്തം അണികളോടുപോലും വിധേയത്വമില്ലാതെ തിമിരം ബാധിച്ച സംഘടനയായി സി.പി.എം മാറിയെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. യു.എ.പി.എ ചുമത്തി അറസ്റ്റ്ചെയ്ത പന്തീരാങ്കാവിലെ താഹ ഫസലിന് വീടു നിർമിക്കുന്നതിന് കെ.പി.സി.സി പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപയുടെ െചക്ക് ബന്ധുക്കൾക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവോവാദി ബന്ധം ആരോപിച്ച് അലന്, താഹ എന്നീ ചെറുപ്പക്കാരെ അകാരണമായാണ് കസ്റ്റഡിയിലെടുത്തത്.
ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐ എതിര്‍ത്തിട്ടുപോലും ഇവരെ ഭീകരവാദികളായി ചിത്രീകരിക്കാൻ ശ്രമം നടന്നു. അവരുടെ നിരപരാധിത്വത്തില്‍ സംശയമില്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചത്.
ഇരകള്‍ക്കൊപ്പം അവസാനംവരെ കോണ്‍ഗ്രസ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി ഒാഫിസിൽ നടന്ന ചടങ്ങിൽ താഹയുടെ പിതാവ് അബൂബക്കർ, മാതാവ് ജമീല, സഹോദരൻ ഇജാസ്, ഡി.സി.സി പ്രസിഡൻറ് യു. രാജീവൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. പ്രവീൺകുമാർ, എൻ. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.