കോഴിക്കോട്: പുതിയ കെ.പി.സി.സി പട്ടികയിൽ ജില്ലയിൽനിന്ന് അഞ്ചു പുതുമുഖങ്ങൾ. ആദം മുൽസി, വിദ്യ ബാലകൃഷ്ണൻ, സി.വി. കുഞ്ഞികൃഷ്ണൻ, സത്യൻ കടിയങ്ങാട്, ഹബീബ് തമ്പി തുടങ്ങിയവരാണ് ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന കെ.പി.സി.സി സമിതിയിലെ പുതുമുഖ അംഗങ്ങൾ.
ഐ. മൂസ, ബാലകൃഷ്ണ കിടാവ് (വടകര മണ്ഡലം), കെ.പി. ജയിംസ്, സി.വി. കുഞ്ഞികൃഷ്ണൻ (നാദാപുരം), കെ.എം. അഭിജിത്ത്, എം. ചന്ദ്രൻ (കുറ്റ്യാടി), ബാലനാരായണൻ, സത്യൻ കടിയങ്ങാട് (പേരാമ്പ്ര), കെ. രാമചന്ദ്രൻ മാസ്റ്റർ, കെ.എം. ഉമ്മർ (ബാലുശ്ശേരി), കെ.സി അബു, ഹബീബ് തമ്പി (കൊടുവള്ളി), എൻ.കെ. അബ്ദുറഹ്മാൻ, അരവിന്ദൻ (തിരുവമ്പാടി), കെ.പി. ബാബു, പി.എം. നിയാസ് (എലത്തൂർ), എൻ. സുബ്രഹ്മണ്യൻ, വിദ്യ ബാലകൃഷ്ണൻ (കുന്ദമംഗലം), എം.കെ. രാഘവൻ, കെ.വി. സുബ്രഹ്മണ്യൻ (കോഴിക്കോട് നോർത്ത്), കെ.പി. ഉണ്ണികൃഷ്ണൻ, പി.വി. ഗംഗാധരൻ (കോഴിക്കോട് സൗത്ത്), കെ. ജയന്ത്, ആദം മുൽസി (ബേപ്പൂർ) എന്നിങ്ങനെയാണ് നിയോജകമണ്ഡലം തിരിച്ചുള്ള പട്ടിക. രണ്ടു വനിതകൾക്ക് മാത്രമേ പട്ടികയിൽ ഇടം നേടാനായുള്ളൂ. മുൻ കെ.പി.സി.സി സെക്രട്ടറി ഉഷാദേവി, വനിത നേതാവ് അയിഷക്കുട്ടി തുടങ്ങിയവർ പട്ടികക്ക് പുറത്തായി. അഡ്വ. സി. വൽസൻ, അച്യുതൻ പുതിയേടത്ത്, സി.വി. അജിത്ത്, പി. മൊയ്തീൻമാസ്റ്റർ, വി.പി. സുരേന്ദ്രൻ തുടങ്ങി പലരും പട്ടികക്ക് പുറത്തായതിൽ പാർട്ടിയിൽ അമർഷമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.