കുന്ദമംഗലം: ജവഹർലാൽ നെഹ്റുവിനെയും നെഹറുവിയൻ ആശയങ്ങളെയും തമസ്കരിക്കാൻ ഹീനമായ ശ്രമങ്ങളാണ് ആധുനിക കാലഘട്ടത്തിൽ നടക്കുന്നതെന്ന് രമേശ് ചെന്നിത്തല. മുൻ ഡി.സി.സി വൈസ് പ്രസിഡന്റും കുന്ദമംഗലം ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകനുമായിരുന്ന എൻ. പത്മനാഭൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികദിനച്ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനുസ്മരണ സമിതി ചെയർമാൻ കെ.സി. അബു അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, അനുസ്മരണ സമിതി മുഖ്യ രക്ഷാധികാരി എൻ. സുബ്രഹ്മണ്യൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ്, യു.സി. രാമൻ, ദിനേശ് പെരുമണ്ണ.
ഖാലിദ് കിളിമുണ്ട, പി.എം. അബ്ദുഹ്മാൻ, വിനോദ് പടനിലം, കെ.പി. ബാബു, ടി.കെ. രാജേന്ദ്രൻ, അരിയിൽ മൊയ്തീൻ ഹാജി, എ. ഷിയാലി, പത്മനാഭൻ മാസ്റ്ററുടെ സഹോദരർ അഡ്വ. എൻ. ഭാസ്കരൻ നായർ, എൻ. ബാലകൃഷ്ണൻ നായർ, മകൾ ബീന എന്നിവർ സംസാരിച്ചു. അനുസ്മരണ സമിതി ജനറൽ കൺവീനർ ഇടക്കുനി അബ്ദുറഹ്മാൻ സ്വാഗതവും എം.പി. കേളുക്കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.