കുന്ദമംഗലം: കടം വാങ്ങിയ പണം തിരികെനൽകാത്തതിന് യുവാവിന് ക്രൂര മർദനം. സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. ഷാനിദ് (37) എന്ന മുക്കം സ്വദേശിയായ യുവാവിനാണ് മർദനമേറ്റത്. ഇയാൾ ഒരു സുഹൃത്തിൽനിന്നും 33,000 രൂപ കടം വാങ്ങിയിരുന്നു.
ഇത് പലതവണയായി തിരിച്ചുചോദിച്ചെങ്കിലും ഷാനിദ് നൽകിയില്ല. ഇതേ തുടർന്ന് സുഹൃത്ത് മറ്റു രണ്ടുപേരോടൊപ്പം പണം ചോദിക്കാൻ എത്തുകയും കാറിൽ ഷാനിദിനെ കെ.എം.സി.ടി ജങ്ഷനിൽവെച്ച് കയറ്റുകയും ചെയ്തു. തുടർന്ന് വെസ്റ്റ് മണാശ്ശേരിയിൽ വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പറയുന്നു.
പരിക്കേറ്റ യുവാവിനെ ആദ്യം കെ.എം.സി.ടി ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈ മാസം 15ന് ആണ് സംഭവം. പക്ഷേ മർദനമേറ്റ യുവാവ് വീട്ടുകാരോട് പറഞ്ഞത് അപസ്മാരം വന്നതുകൊണ്ടാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്നാണ്. യുവാവിന്റെ സഹോദരൻ കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ ഞായറാഴ്ച നൽകിയ പരാതിയെ തുടർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.