ഡോ. ​എ​ൻ.​എ​സ്. മാ​ഗേ​ഷ്

ഡോ. എൻ.എസ്. മാഗേഷ് ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ

കുന്ദമംഗലം: അമേരിക്കയിലെ സ്റ്റാൻഫോഡ് സർവകലാശാല പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും മികച്ച രണ്ടുശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം) ശാസ്ത്രജ്ഞൻ ഡോ. മാഗേഷ് നൊച്ചിൽ ശിവൻ ഉൾപ്പെട്ടു.

സ്റ്റാൻഫോഡ് സർവകലാശാലയും എൽസെവിയർ ബിവിയും ചേർന്ന് ഒക്ടോബർ 10നാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ഈ പട്ടികയിൽ തുടർച്ചയായി രണ്ടാംവർഷമാണ് ഡോ. മാഗേഷ് ഇടംപിടിക്കുന്നത്.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരിൽ ശാസ്ത്രസാങ്കേതിക വകുപ്പിലെ എക്‌സ് ഒഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറിയും എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റുമായ പ്രഫ. ഡോ. കെ.പി. സുധീറിനെ കൂടാതെ ഡോ. മാഗേഷ് മാത്രമാണ് പട്ടികയിൽ ഇടംനേടിയത്. എല്ലാ വർഷവും സ്റ്റാൻഫോഡ് സർവകലാശാല പട്ടിക പ്രസിദ്ധീകരിക്കാറുണ്ട്.

പരിസ്ഥിതിശാസ്ത്ര മേഖലയിൽ ഗവേഷണം നടത്തുന്ന ഡോ. മാഗേഷ് ദ ജേണൽ ഓഫ് ഹസാർഡസ് മെറ്റീരിയൽസ്, സയൻസ് ഓഫ് ദ ടോട്ടൽ എൻവയോൺമെന്റ്, കെമോസ്ഫിയർ, മറൈൻ പൊല്യൂഷൻ ബുള്ളറ്റിൻ തുടങ്ങിയ നിരവധി ദേശീയ, രാജ്യാന്തര ജേണലുകളിലായി 64 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്രരംഗത്ത് 13 വർഷമായി പ്രവർത്തിക്കുന്നു.

ഗോവയിലെ നാഷനൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഇന്ത്യൻ ശാസ്ത്രപര്യവേഷണത്തിന്റെ ഭാഗമായി അന്റാർട്ടിക്കയിൽ ഗവേഷണം നടത്തിയിരുന്നു. മൊറീഷ്യസിലും പ്രവർത്തിച്ചിട്ടുണ്ട്. അഞ്ചു മാസമായി കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ പ്രവർത്തിക്കുന്ന ഡോ. മാഗേഷ് തൃശൂർ വരന്തിരപ്പള്ളി സ്വദേശിയാണ്. എൻ.ജി. ശിവൻ - പി.ജി. കാഞ്ചന ദമ്പതികളുടെ മകനാണ്. ഭാര്യ: സൗമ്യ രാഹുലൻ.

Tags:    
News Summary - Dr. N.S. Magesh is in the list of world's best scientists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.