കുന്ദമംഗലം: മലയമ്മ സ്വദേശി ഹാരിസിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമീഷണർ കെ. സുദർശനാണ് അന്വേഷണ ചുമതല. ഒറ്റമൂലി വൈദ്യന്റെ മരണവുമായി ബന്ധപ്പെട്ട ഷൈബിൻ അഷ്റഫ് പിടിയിലായപ്പോഴാണ് ഹാരിസിന്റെ മരണം കൊലപാതകമാണെന്ന പരാതി ഉയർന്നത്. അന്ന് പൊലീസിന് ചില തെളിവുകൾ ലഭിച്ചിരുന്നു. വ്യാപകമായി പരാതി ഉയരുകയും നാട്ടിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു. 2020 മാർച്ച് മാസത്തിൽ അബൂദബിയിലെ റൂമിൽ മരിച്ച നിലയിലായിരുന്നു ഹാരിസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിരുന്നു. പൊലീസിന് ലഭിച്ച തെളിവുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ ആണ് അന്വേഷണം ഊർജിതമാക്കുന്നത്.
ഹാരിസിന്റെ വീട്ടിൽ ബുധനാഴ്ച അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി.
ഹാരിസിന്റെ കുടുംബം മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമീഷണർക്കും ബുധനാഴ്ച പരാതി നൽകിയിട്ടുണ്ട്. ആക്ഷൻ കമ്മിറ്റിയും പരാതിയുമായി പോകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.