കുന്ദമംഗലം: കട്ടാങ്ങൽ, ചാത്തമംഗലം, കമ്പനി മുക്ക്, മലയമ്മ എന്നിവിടങ്ങളിൽ ചൂലൂർ കുടുംബാരോഗ്യകേന്ദ്രം ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പൊതുജനാരോഗ്യത്തിന് ഹാനികരമായി മതിയായ ശുചിത്വ സംവിധാനങ്ങളില്ലാതെ പ്രവർത്തിച്ച അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിസരത്ത് കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തിയതും കുടിവെള്ള ഗുണനിലവാര പരിശോധന നടത്താത്തതും ശുചിത്വമില്ലാത്തതുമായ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്.
ശുചിത്വമില്ലാതെ പ്രവർത്തിച്ച കോഴിക്കടയിൽനിന്ന് പിഴയീടാക്കി. ഹോട്ടൽ, ബേക്കറി നിർമാണ യൂനിറ്റ്, കൂൾബാർ, അന്തർസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം, തൊഴിലിടങ്ങൾ, ഫ്ലാറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, കോഴിക്കടകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പുകയില നിയന്ത്രണ നിയമപ്രകാരം മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കാത്ത കടകളിൽനിന്ന് പിഴയീടാക്കി.
പരിശോധനക്ക് ചൂലൂർ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഒ. സുധീർ രാജ്, കെ.പി. അബ്ദുൽഹക്കീം, ഒ. ഫെമി മോൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.