കുന്ദമംഗലം: കിഴക്കനാഫ്രിക്കൻ രാജ്യമായ താൻസാനിയയിൽ നടക്കുന്ന അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത് മർകസ് സാനവിയ്യ വിദ്യാർഥി സൈനുൽ ആബിദ് പങ്കെടുക്കും. അമ്പതോളം രാഷ്ട്രങ്ങളിൽനിന്നുള്ള മത്സരാർഥികളാണ് ഈ വർഷം അവാർഡിന് വേണ്ടി മത്സരിക്കുന്നത്.
മത്സരങ്ങളിൽ വിവിധ സെഷനുകൾ പൂർത്തീകരിച്ച് അവസാന ഘട്ടത്തിലെത്തുന്ന വിജയിക്കാണ് അവാർഡ് സമ്മാനിക്കുന്നത്. കഴിഞ്ഞ വർഷം ദുബൈയിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ ജേതാവായിരുന്നു സൈനുൽ ആബിദ്. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽനിന്നാണ് ഖുർആൻ മനഃപാഠമാക്കിയത്. നിലവിൽ കാലിക്കറ്റ് സർവകലാശാല സോഷ്യോളജി ബിരുദ വിദ്യാർഥികൂടിയാണ്.
കഴിഞ്ഞ ദിവസം താൻസാനിയയിലേക്ക് പുറപ്പെട്ട സൈനുൽ ആബിദിനെ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, റെക്ടർ ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി, പ്രോ. ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവർ ചേർന്ന് യാത്രയയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.