കുന്ദമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ രണ്ടുപേർക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രവും ചാത്തമംഗലം ഗ്രാമപഞ്ചായത്തും പ്രതിരോധ നടപടികൾ ഊർജിതമാക്കി. രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്തും പരിസരത്തുമുള്ള കിണറുകൾ ക്ലോറിനേഷൻ നടത്തി. വീടുകൾ കയറി ബോധവത്കരണ നോട്ടീസ് നൽകുകയും രോഗ നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. സമീപത്തുള്ള ഭക്ഷണ വിതരണ സ്ഥാപനങ്ങളുടെ ശുചിത്വ പരിശോധനയും നടത്തി.
പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.കെ. നവ്യ, എം. സുധീർ, എം.എൽ.എസ്.പി നഴ്സ് പി.ബി. അഹല്യ, ആശ പ്രവർത്തകരായ കെ.വി. നുസ്റത്ത്, വി. ജയ, വി. രുക്മിണി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.