കുന്ദമംഗലം: സംസ്ഥാന സീനിയർ വോളിബാൾ പുരുഷ-വനിത ടീം അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ട്രയൽസ് കളിയാരാധകർക്ക് ആവേശമായി. കാരന്തൂർ പാറ്റേൺ ഗ്രൗണ്ടിലാണ് ശനിയാഴ്ച ട്രയൽസ് നടന്നത്. ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിനുള്ള കേരള പുരുഷ-വനിത വോളി ടീമിനെ കോവിഡ് സാഹചര്യത്തിൽ ഇത്തവണ ട്രയൽസിലൂടെയാണ് തെരഞ്ഞെടുത്തത്.
സംസ്ഥാന ചാമ്പ്യൻഷിപ് നടത്താതെ നടന്ന ട്രയൽസിൽ വനിത വിഭാഗത്തിൽ മുൻ നിര താരങ്ങളാണ് പങ്കെടുത്തത്. തിരുവനന്തപുരം ജില്ലയിൽ നിന്ന് കെ.എസ്.ഇ.ബി താരങ്ങളും കാസർകോട് ജില്ലയിൽ നിന്ന് കേരള പൊലീസ് താരങ്ങളും പങ്കെടുത്തു. നിലവിലെ ദേശീയ ചാമ്പ്യന്മാരായ കേരള വനിത ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം സംസ്ഥാനത്തിന് വേണ്ടി കളിച്ച് പരിചയമുള്ളവരാണ്.
എന്നാൽ പുരുഷ ടീം ട്രയൽസിന് മുൻനിര കേരള താരങ്ങൾ എത്താത്തത് കാണികളെ നിരാശരാക്കി. എറണാകുളത്തെ ബി.പി.സി.എല്ലിൽ നിന്നും മറ്റ് ക്ലബുകളിൽ നിന്നുമുള്ള താരങ്ങളെല്ലാം പ്രോ വോളി ലീഗിൽ പങ്കെടുക്കുന്നതിന് ഹൈദരാബാദിലേക്ക് പോയതിനാൽ എത്തിയിരുന്നില്ല. ശനിയാഴ്ച രാവിലെ തുടങ്ങിയ ട്രയൽസ് വൈകീട്ടാണ് അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.