കുന്ദമംഗലം: കേരളോത്സവത്തിനിടയിലെ പഞ്ചഗുസ്തി മത്സരത്തിനിടയിൽ എല്ലുപൊട്ടി കൈക്ക് ഗുരുതര പരിക്കേറ്റ കാരന്തൂർ സ്വദേശിനിയായ വിദ്യാർഥിനിയെ തിരിഞ്ഞുനോക്കിയില്ലെന്ന പരാതിയിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് കേസെടുത്തത്. ദിയ അഷ്റഫിനാണ് (19) ഗുരുതര പരിക്കേറ്റത്.
അപകടത്തിന്റെ ഉത്തരവാദിത്തം പഞ്ചായത്ത് ഏറ്റെടുത്തില്ല. ദിയയെ തിരിഞ്ഞുനോക്കിയുമില്ല. ചികിത്സസഹായം ചോദിച്ചപ്പോൾ പഞ്ചായത്ത് സെക്രട്ടറി പരിഹസിച്ചെന്നാണ് പരാതി. ഇനിയും ആറുമാസത്തോളം ചികിത്സ തുടരണം.
വലതു കൈവിരലുകൾക്ക് ഗുരുതര പരിക്കുണ്ട്. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് കമീഷൻ കേസെടുത്തത്. പത്തുദിവസത്തിനകം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഫെബ്രുവരി 21ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.