സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ചയാൾ പൊലീസ് പിടിയിൽ

കുന്ദമംഗലം: കാരന്തൂരിൽ കഴിഞ്ഞ ദിവസം സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച് ബൈക്കിൽ കടന്നു കളഞ്ഞ മോഷ്​ടാവ് പൊലീസ് പിടിയിലായി. സമാനമായ നിരവധി കേസുകളിൽ പ്രതിയായ പതിമംഗലം സ്വദേശി അബ്​ദുൽ ജബ്ബാർ (24) ആണ് ചൊവ്വാഴ്ച രാത്രി കൊടുവള്ളി പൊലീസി​െൻറ പിടിയിലായത്. ബൈക്കിൽ എത്തി സ്ത്രീകളുടെ വാനിറ്റി ബാഗും ആഭരണങ്ങളും പിടിച്ച് പറിച്ച് കടന്ന് കളയുന്നതാണ് ഇയാളുടെ രീതി.

കൊടുവള്ളിയിലും കുമ്മങ്കോട്ടും ഇയാൾ ഇതേ രീതിയിൽ പിടിച്ചുപറി നടത്തിയിരുന്നു. പൊലീസി​െൻറ തന്ത്രപരമായ ഇടപെടൽ പ്രതിക്ക് കെണിയൊരുക്കുകയായിരുന്നു. പിടിച്ചുപറി നടന്നിടത്തും പരിസരത്തുമുള്ള സി.സി.ടി.വി പരിശോധിച്ച് മോഷ്​ടാവ് ബൈക്ക് ഓടിച്ചുപോവുന്ന ദൃശ്യം സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചാണ് പ്രതിയെ കുടുക്കിയത്.

മോഷ്​ടാവി​െൻറ രൂപവും ബൈക്കും മനസ്സിലായതോടെ നാട്ടുകാരുടെ കണ്ണുവെട്ടിച്ച് യാത്ര അസാധ്യമായ പ്രതി കൊടുവള്ളി കരീറ്റിപറമ്പിലെ മലയിൽ അഭയം തേടുകയായിരുന്നു.

രാത്രി ഇവിടെനിന്ന് പുറത്തേക്ക് വരാൻ ശ്രമിക്കവെ നാട്ടുകാരും കൊടുവള്ളി പൊലീസും ചേർന്നാണ് പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.